പാർലമെന്റംഗമെന്ന നിലയിൽ അടുത്ത സൗഹൃദ ബന്ധമുണ്ടാക്കാൻ കഴിഞ്ഞു; ഓംചേരി എൻ എൻ പിള്ളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി എം ബി രാജേഷ്

m b rajesh

പ്രശസ്ത നാടകാചാര്യനും സാംസ്കാരിക പ്രവർത്തകനുമായ ഓംചേരി എൻ എൻ പിള്ളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി എം ബി രാജേഷ്. മികച്ച നാടകകൃത്തും ഡൽഹിയിലെ സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ മുക്കാൽ നൂറ്റാണ്ടോളം നിറഞ്ഞു നിന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹം എന്നും
മന്ത്രി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

പാർലമെന്റംഗമെന്ന നിലയിൽ ദില്ലിയിൽ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹവുമായി അടുത്ത സൗഹൃദബന്ധമുണ്ടാക്കാൻ കഴിഞ്ഞ കാര്യവും മന്ത്രി വ്യക്തമാക്കി. ദില്ലി മലയാളികളുടെ എല്ലാ സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹവും ഭാര്യ ലീല ഓംചേരിയും. കേരളം സർക്കാരിന്റെ മലയാളം മിഷന്റെ പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം കുറിക്കാൻ അദ്ദേഹത്തിന്റെ വിലപ്പെട്ട പങ്കാളിത്തവും മാർഗനിർദേശങ്ങളും ഉണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഭരണ രംഗത്തും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചുവെന്നും ഓംചേരിയുടെ സംഭാവനകൾ മലയാളികൾ എന്നും ഓർമിക്കുമെന്നും മന്ത്രി കുറിച്ചു .

also read: ‘വിട പറഞ്ഞത് ഓരോ ശ്വാസത്തിലും കേരളീയതയെ സംരക്ഷിച്ചുനിർത്തിയ സാംസ്‌കാരിക നായകൻ’; ഓംചേരിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

പ്രശസ്ത നാടകാചാര്യനും സാംസ്കാരിക പ്രവർത്തകനുമായ ഓംചേരി എൻ എൻ പിള്ളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മികച്ച നാടകകൃത്തും ഡൽഹിയിലെ സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ മുക്കാൽ നൂറ്റാണ്ടോളം നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹം. ഏകെജിയുടെ പ്രേരണയാൽ നാടകരചന തുടങ്ങിയ അദ്ദേഹം പിന്നീട് എൺപതോളം നാടകങ്ങൾ രചിച്ചു. തിയേറ്റർ പ്രസ്ഥാനത്തിന് തന്റേതായ സംഭാവനകൾ നൽകി.

പാർലമെന്റംഗമെന്ന നിലയിൽ ഡൽഹിയിൽ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹവുമായി അടുത്ത സൗഹൃദബന്ധമുണ്ടാക്കാൻ കഴിഞ്ഞു. ഡൽഹി മലയാളികളുടെ എല്ലാ സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹവും ഭാര്യ ലീല ഓംചേരിയും. കേരളം സർക്കാരിന്റെ മലയാളം മിഷന്റെ പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം കുറിക്കാൻ അദ്ദേഹത്തിന്റെ വിലപ്പെട്ട പങ്കാളിത്തവും മാർഗനിർദേശങ്ങളും ഉണ്ടായിരുന്നു. ഭരണ രംഗത്തും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. ഓംചേരിയുടെ സംഭാവനകൾ മലയാളികൾ എന്നും ഓർമിക്കും. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News