തലമുറകളെ സാഹിത്യത്തിന്‍റെയും ഭാവനയുടെയും ലോകം കാണിച്ചുകൊടുത്ത വ്യക്തിത്വത്തെയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തോടെ നഷ്ടമായതെന്ന് മന്ത്രി എംബി രാജേഷ്. അദ്ദേഹത്തിന്‍റെ വിട വാങ്ങലിലൂടെ മലയാളികളുടെ സാംസ്കാരിക ലോകം ദരിദ്രമായിരിക്കുകയാണ്. നികത്താനാവാത്ത നഷ്ടമാണ് കേരളത്തിന്‍റെ സാസ്കാരിക – സാഹിത്യ ലോകത്തിന് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രാത്രിയോട് കൂടിയായിരുന്നു ഇതിഹാസ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിൽ അന്ത്യശ്വാസം വലിച്ചത്. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി അദ്ദേഹം ആശുപത്രിയിൽ കഴിയുകയായിരുന്നു.
ALSO READ; ‘വിശേഷണങ്ങൾക്കതീതനായ മഹാപ്രതിഭ’: എം ടി യെ അനുസ്മരിച്ച് അടൂർ ഗോപാലകൃഷ്ണൻ
അതേ സമയം, കോഴിക്കോട് നടക്കാവിലെ ‘സിതാര’യില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എകെ ശശീന്ദ്രൻ, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവർ സിതാരയിൽ എത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ എംടിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാൻ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ വൈകിട്ട് അഞ്ച് മണിക്ക് ആണ് സംസ്കാരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here