എക്സൈസ് സേനക്ക് പുതിയ 33 വാഹനങ്ങൾ; ഫ്ളാഗ് ഓഫ് നിർവഹിച്ച് മന്ത്രി എം ബി രാജേഷ്

എക്സൈസ് സേനയുടെ പുതിയ 33 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ച് മന്ത്രി എം ബി രാജേഷ് . 3 കോടി രൂപ ചെലവിലാണ് 33 പുതിയ മഹിന്ദ്ര ബൊലേറോ വാഹനങ്ങൾ സേനയ്ക്കായി വാങ്ങിയത് എന്ന് മന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: മിഷൻ ബേലൂർ മഘ്‌ന ആറാം ദിവസത്തിൽ; പിന്മാറാതെ ദൗത്യസംഘം

സേനയുടെ മികച്ച പ്രവർത്തനങ്ങൾക്ക് ആധുനികവത്കരണം അനിവാര്യമാണ്. കൂടുതൽ ആയുധങ്ങൾ, ഡിജിറ്റൽ വയർലസ് സംവിധാനം, ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ, അതിർത്തി പ്രദേശത്തെ നിരീക്ഷണത്തിനുള്ള കെമു, ആധുനികമായ സൈബർ- ഐടി സംവിധാനങ്ങൾ തുടങ്ങി വിവിധ പദ്ധതികൾ എക്സൈസ് സേനയുടെ നവീകരണത്തിനായി സർക്കാർ നടപ്പിലാക്കുന്നു എന്നും മന്ത്രി പറഞ്ഞു. കൂടുതൽ മികവിലേക്ക് എക്സൈസ് സേന കുതിക്കുകയാണെന്നും പുതിയ വാഹനങ്ങളും ഈ കുതിപ്പിന് കരുത്തേകട്ടെ എന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

എക്സൈസ് സേനയുടെ പുതിയ 33 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. 3 കോടി രൂപ ചെലവിലാണ് 33 പുതിയ മഹിന്ദ്ര ബൊലേറോ വാഹനങ്ങൾ സേനയ്ക്കായി വാങ്ങിയത്. സേനയുടെ മികവാർന്ന പ്രവർത്തനങ്ങൾക്ക് ആധുനികവത്കരണം അനിവാര്യമാണ്. കൂടുതൽ ആയുധങ്ങൾ, ഡിജിറ്റൽ വയർലസ് സംവിധാനം, ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ, അതിർത്തി പ്രദേശത്തെ നിരീക്ഷണത്തിനുള്ള കെമു, ആധുനികമായ സൈബർ- ഐടി സംവിധാനങ്ങൾ തുടങ്ങി വിവിധ പദ്ധതികൾ എക്സൈസ് സേനയുടെ നവീകരണത്തിനായി സർക്കാർ നടപ്പിലാക്കുന്നു. കഴിഞ്ഞ രണ്ട് വർഷവും 33 വാഹനങ്ങൾ വീതം എക്സൈസിന് വാങ്ങി വിതരണം ചെയ്തിരുന്നു. ലഹരിക്കടത്തിനെതിരെയുള്ള ഊർജിതമായ പ്രവർത്തനമാണ് സംസ്ഥാനത്തെ എക്സൈസ് സേന നടത്തുന്നത്. ഇതോടൊപ്പം ബോധവത്കരണവും ലഹരിക്ക് അടിപ്പെട്ടവർക്കുള്ള ചികിത്സയും എക്സൈസ് വകുപ്പ് വിമുക്തി മിഷൻ വഴി നടപ്പിലാക്കുന്നു. കൂടുതൽ മികവിലേക്ക് എക്സൈസ് സേന കുതിക്കുകയാണ്. പുതിയ വാഹനങ്ങളും ഈ കുതിപ്പിന് കരുത്തേകട്ടെ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News