ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിന്യസിക്കുന്ന രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് മന്ത്രി എം ബി രാജേഷ്. തീർഥാടനവുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കുന്ന ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിനാണ് ഈ പ്ലാന്റുകൾ ഉപയോഗിക്കുക എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
പുറമേ രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ കൂടി ഡിസംബർ 15ന് ശബരിമലയിൽ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലാകും ഈ നാല് എംടിയുകളും വിന്യസിക്കുക. മണ്ഡലകാലം അവസാനിക്കുന്നതു വരെ എം ടി യുകൾ ശബരിമലയിൽ തുടരുമെന്നും മന്ത്രി പറഞ്ഞു. വ്യത്യസ്ത കേന്ദ്രങ്ങളിലെത്തി മാലിന്യം സംസ്കരിക്കാനാവും എന്നതാണ് മൊബൈൽ പ്ലാന്റുകളുടെ പ്രധാന സവിശേഷത എന്നും മന്ത്രി കുറിച്ചു. ഒരു തവണ ഓരോ എംടിയുവിനും ആറായിരം ലിറ്റർ ശുചിമുറി മാലിന്യം സംസ്കരിക്കാനാവുമെന്നും പോസ്റ്റിൽ വ്യക്തമാക്കി.
എം ബി രാജേഷിന്റെ പോസ്റ്റ്
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് വിന്യസിക്കുന്ന രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. തീർഥാടനവുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കുന്ന ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിനാണ് ഈ പ്ലാന്റുകൾ ഉപയോഗിക്കുക. ഇതിന് പുറമേ രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ കൂടി ഡിസംബർ 15ന് ശബരിമലയിൽ എത്തിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലാകും ഈ നാല് എം ടി യു കളും വിന്യസിക്കുക. വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ എം ടി യു കൾ അമൃത് പദ്ധതിയിലുൾപ്പെടുത്തിയാണ് ശബരിമലയിൽ എത്തിക്കുന്നത്. മണ്ഡലകാലം അവസാനിക്കുന്നതുവരെ എം ടി യുകൾ ശബരിമലയിൽ തുടരും.
വ്യത്യസ്ത കേന്ദ്രങ്ങളിലെത്തി മാലിന്യം സംസ്കരിക്കാനാവും എന്നതാണ് മൊബൈൽ പ്ലാന്റുകളുടെ പ്രധാന സവിശേഷത. ഒരു തവണ ഓരോ എംടിയുവിനും ആറായിരം ലിറ്റർ ശുചിമുറി മാലിന്യം സംസ്കരിക്കാനാവും. ജനത്തിരക്കുള്ള പ്രദേശങ്ങളിലും പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലും ഈ സൌകര്യം വളരെ ഫലപ്രദമാണ്. ശബരിമല പോലെ ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന പ്രദേശങ്ങളിൽ മാലിന്യസംസ്കരണം ശാസ്ത്രീയവും വിപുലവുമാക്കാനാണുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ദ്രവമാലിന്യ സംസ്കരണത്തിനു വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here