നിയമവിരുദ്ധ മണ്ണ് ഖനനം അനുവദിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.തൃത്താലയില്‍ നിയമവിരുദ്ധമണ്ണ് ഖനനത്തിന് പിന്തുണയേകി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളില്‍ പ്രബല ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു.
തിരുമിറ്റക്കോട് പള്ളിപ്പാടത്ത് അപകടസാധ്യത ഉയര്‍ത്തുന്ന മണ്ണ് ഖനന പ്രദേശം മന്ത്രി എം ബി രാജേഷ് സന്ദര്‍ശിച്ചു. പള്ളിപ്പാടത്തെ കുന്നിന്‍ മുകളില്‍ നിന്നും ഭീമന്‍പാറ ജനവാസ മേഖലയിലേക്ക് ഒരാഴ്ച മുന്‍പ് ഉരുണ്ട് വീണിരുന്നു. താഴ്വാരത്തെ മരങ്ങളില്‍ തട്ടി പാറ നിന്നതിനാല്‍ കുന്നിന്റെ താഴ്ഭാഗത്തെ പത്തോളം കുടുംബങ്ങള്‍ അദ്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്. അപകടമുണ്ടായ ഉടന്‍ തന്നെ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട ശേഷം ഖനന പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി മന്ത്രി പറഞ്ഞു. ജനപ്രതിനിധികളായ ആളുകള്‍ വരെ അനധികൃത മണ്ണ് ഖനനത്തിന് കൂട്ടുനില്‍ക്കുന്നുവെന്നും ഇവരെ ഒറ്റപ്പെടുത്താന്‍ നാട്ടുകാര്‍ മുന്നോട്ട് വരണമെന്നും മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു.
തൃത്താല മുന്‍ എം എല്‍ എ വി കെ ചന്ദ്രന്‍, തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി സുഹറ, ടി പി മുഹമ്മദ്, ഉന്നത ഉദ്യോഗസ്ഥര്‍ , ജനപ്രതിനിധികള്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here