വികസന കുതിപ്പിൽ തൃത്താല; പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം ബി രാജേഷ്

തൃത്താലയിലെ സർക്കാർ യു പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം ബി രാജേഷ്. പട്ടിത്തറയിലെ കക്കാട്ടിരി ജി യു പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ചിത്രം ഉൾപ്പടെ പങ്കുവെച്ചാണ് ഇക്കാര്യം കുറിച്ചത്. എം എൽ എ ആയ ശേഷം ജനകീയമായ ആവശ്യത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ രണ്ടു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഒറ്റ വർഷം കൊണ്ട് തന്നെ ഈ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനായി എന്നും മന്ത്രി പറഞ്ഞു.

ALSO READ: മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

ഈ മനോഹരമായ കെട്ടിടം തൃത്താലയിലെ ഒരു സർക്കാർ യു പി സ്‌കൂളിന്റെതാണ്. പട്ടിത്തറയിലെ കക്കാട്ടിരി ജി യു പി സ്കൂളിന്റെ ഈ പുതിയ കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്തു എം എൽ എ ആയ ശേഷം ജനകീയമായ ആവശ്യത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ രണ്ടു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഒറ്റ വർഷം കൊണ്ട് തന്നെ ഈ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനായി

ALSO READ: വളർന്നുവരുന്ന യുവകായിക താരങ്ങൾക്ക് പ്രചോദനമാകട്ടെ; റോഹൻ ബൊപ്പണ്ണയെ അഭിനന്ദിച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News