എംടിക്ക് ജന്മനാടിന്‍റെ ആദരം; അനുസ്മരണയോഗം മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു

mt vasudevan nair

മലയാള സാംസ്‌കാരികമേഖലയിലെ പൊൻ‌തൂവലായിരുന്ന എംടി വാസുദേവൻ നായർക്ക് അദ്ദേഹത്തിന്റെ ജന്മനാടിന്റെ ആദരം. അരുണോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ കൂടല്ലൂർ ഹൈസ്കൂളിൽ വച്ചാണ് അനുസ്മരണയോഗം നടന്നത്. അനുസ്മരണ സമ്മേളനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു. മലയാള സർഗാത്‌മക മേഖലയിൽ മുക്കാൽ നൂറ്റാണ്ടോളം നിറഞ്ഞ് നിന്ന പ്രതിഭയാണ് എംടി വാസുദേവൻ നായരെന്ന് മന്ത്രി എംബി രാജേഷ് അദ്ദേഹത്തെ അനുസ്മരിച്ചു.

ALSO READ; കെഎഫ്‌സിക്കെതിരായ വി ഡി സതീശന്റെ ആരോപണം; ആക്ഷേപം അടിസ്ഥാനരഹിതം, തെളിയിക്കാന്‍ തെളിവുകള്‍ കൊണ്ടുവരട്ടെ’: ഡോ തോമസ് ഐസക്

തുഞ്ചപ്പറമ്പ് സ്മാരകം വർഗീയശക്തികൾ കീഴടക്കാതിരിക്കാൻ എം ടി ശ്രമിച്ചുവെന്നും ജന്മനാടായ കൂടല്ലൂരിൽ അദ്ദേഹത്തിന്റെ ഓർമക്കായ് സ്മാരകം നിർമ്മിക്കുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രശസ്‌ത എഴുത്തുകാരൻ ബെന്യാമൻ എംടി വാസുദേവൻ നായരേ അനുസ്മരിച്ച്. മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ, ഷൊർണുർ എംഎൽഎ പി മമ്മികുട്ടി എന്നിവർ യോഗത്തിൽ സംസാരിച്ചു.

NEWS SUMMERY: MT Vasudevan Nair was honored by his hometown with a memorial service at Cuddalore High School, organized by Arunodayam Library

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News