പുതിയ മദ്യ നയത്തിൽ എൻഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്തും; ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും: മന്ത്രി എംബി രാജേഷ്

വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ പുതിയ കണ്ടെയ്നർ മൊഡ്യൂളിന്റെ ഉദ്ഘാടനം മന്ത്രി എം. ബി രാജേഷ് നിർവഹിച്ചു. പുതിയ മദ്യ നയത്തിൽ എൻഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്താനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും മുൻഗണന നൽകുമെന്ന് എം ബി രാജേഷ് പറഞ്ഞു. കേരള – തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് എക്സൈസിൻ്റെ പുതിയ കണ്ടെയ്നർ മൊഡ്യൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.

Also Read: ഐപിസിഎൻഎ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റത്തിന്റെ സഹോദരൻ ബൈജു ജേക്കബ് നിര്യാതനായി

വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലെ പുതിയ കണ്ടെയ്നർ മൊഡ്യൂളിന്റെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. പുതുതായി ആരംഭിച്ച ചെക്ക് പോസ്റ്റ് അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയാൻ സഹായകമാവുമെന്നു മന്ത്രി എം.ബി രാജേഷ് പറഞ്ഞു. അത്യാധുനിക സൗകര്യത്തോടെ നിർമ്മിച്ചതാണ് പുതിയ കണ്ടെയ്നർ മോഡ്യൂൾ. ഇൻസ്പെക്ടർമാരുടെ, ഓഫീസ് റൂമുകളും വിശ്രമ മുറിയും ശുചിമുറിയും അടങ്ങുന്നതാണ് ഈ സംവിധാനം.

Also Read: ഇരിങ്ങാലക്കുട സ്വദേശി യുവാവിനെ അർമേനിയയിൽ ബന്ദിയാക്കി എന്ന പരാതിയുമായി അമ്മ

ഉദ്ഘാടന ചടങ്ങിൽ സെൻട്രൽ സോൺ ജോയിന്റ് എക്സൈസ് കമ്മീഷണർ എൻ അശോക് കുമാർ അധ്യക്ഷനായി. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി റോബർട്ട്, സർക്കിൾ ഇൻസ്പെക്ടർമാരായ എം എഫ് സുരേഷ്, എ ജിജി പോൾ, ജി പ്രശാന്ത്, സംഘടനാ നേതാക്കളായ ആർ മോഹൻകുമാർ, ടി ബി ഉഷ, എൻ സന്തോഷ്, കെ ജഗ്ജിത്ത്, വി ആർ സുനിൽകുമാർ എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News