കുളത്തിൽ വീണ പത്തുവയസുകാരനെ രക്ഷിച്ചയാളെ നേരിൽ കണ്ട് അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

കുളത്തിൽ വീണ പത്തുവയസുകാരനെ രക്ഷിച്ചയാളെ നേരിൽ കണ്ട് അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. തൃത്താല പട്ടിത്തറ പഞ്ചായത്തിലാണ് കുളത്തിൽ വീണ പത്തുവയസുകാരൻ അഫ്നാനെയാണ് പ്രവാസിയായ വി കെ സാബിത്ത്‌‌ സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷപെടുത്തിയത്. കാൽവഴുതി പാമ്പേരി കുളത്തിൽ വീഴുകയായിരുന്ന കുട്ടിയെ സാബിത്ത് രെക്ഷപെടുത്തുകയായിരുന്നു. നാല്‌ ദിവസം അതീവ ഗുരുതരാവസ്ഥയിൽ ഐ സി യുവിൽ കഴിഞ്ഞുവെങ്കിലും അഫ്നാൻ ജീവിതത്തിലേക്ക്‌ തിരികെ വന്നു എന്നാണ് മന്ത്രി ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയത് . സാബിത്തിനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചാണ് മന്ത്രിയുടെ കുറിപ്പ്.

ALSO READ:പരിമിതികൾ അറിയിക്കാതെയാണ് സര്‍ക്കാര്‍ ഇത്തവണ ഓണാഘോഷ പരിപാടികള്‍ നടപ്പിലാക്കുന്നത്; മന്ത്രി ആന്റണി രാജു

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

ധീരതയുടെയും ആത്മത്യാഗത്തിന്റെയും പ്രതീകമായ സാബിത്തിനെ നേരിൽ കണ്ടു, അഭിനന്ദിച്ചു
തൃത്താല പട്ടിത്തറ പഞ്ചായത്തിലെ കുളത്തിൽ വീണ പത്തുവയസുകാരൻ മുങ്ങിത്താണപ്പോൾ, സ്വന്തം ജീവൻ പോലും പണയം വെച്ച്‌ രക്ഷിച്ച വി കെ സാബിത്താണ്‌ ചിത്രത്തിലുള്ളത്‌. നാല്‌ ദിവസം അതീവ ഗുരുതരാവസ്ഥയിൽ ഐ സി യുവിൽ കഴിഞ്ഞ പത്തുവയസുകാരൻ അഫ്നാൻ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു. രാവിലെ മദ്രസയിലേക്ക്‌ പോകുമ്പോൾ കാൽവഴുതി പാമ്പേരി കുളത്തിൽ വീഴുകയായിരുന്നു. അപ്പോഴാണ്‌ രക്ഷകനായി സാബിത്ത്‌‌ കുളത്തിലേക്ക്‌ ചാടിയത്‌. പ്രവാസിയായ സാബിത്ത്‌‌ ലീവിന്‌ നാട്ടിലെത്തിയതായിരുന്നു. ചികിത്സയ്ക്ക്‌ ശേഷം വീട്ടിലെത്തിയ അഫ്നാനെയും സന്ദർശിച്ചു.
ദൈനംദിനമെന്ന വണ്ണം മുങ്ങിമരണങ്ങളുടെ വാർത്തകൾ വന്നുകൊണ്ടിരിക്കെ സാബിത്തിന്റെ പ്രവൃത്തിക്ക്‌ അതീവ പ്രാധാന്യമുണ്ട്‌. കണ്മുന്നിൽ ഒരു അപകടം കണ്ടാൽ, രക്ഷാപ്രവർത്തനത്തിന്‌ മുന്നിട്ടിറങ്ങാൻ സാബിത്ത്‌ ഒരു പ്രചോദനമാകട്ടെ. മാതൃകാപരവും അഭിനന്ദനാർഹവുമായ ഈ കൃത്യം നിർവ്വഹിച്ച സാബിത്തിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News