അതിവേഗം സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത കേരളം പദ്ധതി. പദ്ധതിയുടെ ഭാഗമായി ഹരിത മിഷന്റെ നേതൃത്വത്തില്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ്. മാര്‍ച്ച് 30ന് മുമ്പ് കേരളത്തെ മാലിന്യമുക്തമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിനായി ക്യാമ്പയിന്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ALSO READ: http://മഹാരാഷ്ട്രയില്‍ സ്‌കൂളുകളില്‍ വിതരണം ചെയ്ത പോഷകാഹാരത്തില്‍ ഫംഗസും പുഴുക്കളും
അടുത്ത വര്‍ഷം മാര്‍ച്ച് 30 നകം കേരളത്തെ മാലിന്യമുക്തമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഹരിത മിഷന്റെ നേതൃത്വത്തില്‍ ‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന ക്യാമ്പയിനിന് തുടക്കം കുറിക്കുന്നത്. വിവിധ വകുപ്പുകള്‍ ഏകോപിച്ചുള്ള ക്യാമ്പയിന്‍ മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്. നഗരമേഖലയിലുള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ നീര്‍ച്ചാലുകളും തോടുകളും ശുദ്ധീകരിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ക്യാമ്പയിനിലൂടെ 70,000 കിലോമീറ്ററിലധികം നീര്‍ച്ചാലുകളാണ് ഇതുവരെ വീണ്ടെടുത്തത്. ജലസേചന വകുപ്പുമായി സഹകരിച്ച് വെള്ളായണിക്കായലിന്റെ പുനരുദ്ധാരണത്തിലൂടെ മൂന്നാംഘട്ടത്തിന് തുടക്കമാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
വെള്ളായണി കായലിന്റെ ശുദ്ധീകരണത്തിന് 93 കോടി രൂപയുടെ പദ്ധതിയാണ് തീരുമാനിച്ചത്. ആദ്യഘട്ടത്തിന് 64 കോടി രൂപയ്ക്ക് സാങ്കേതികാനുമതി നല്‍കി. ഹരിതകേരളം മിഷന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കായല്‍ തുടങ്ങുന്നതു മുതല്‍ കാക്കാമൂല വരെയുള്ള ഭാഗത്താണ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനമായ ‘ഹൈഡ്രോഗ്രാഫിക് സര്‍വേ’ സംസ്ഥാന ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് ഹരിത കേരളം മിഷന്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here