നാട്ടിക വാഹനാപകടം; മരണപ്പെട്ടവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും ആശ്വസിപ്പിക്കാനെത്തി മന്ത്രി എംബി രാജേഷ്

MB RAJESH

തൃശൂരിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ മൃതദേഹത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അന്തിമോപചാരമർപ്പിച്ചു. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന മെഡിക്കല്‍ കോളജ് – താലൂക്ക് ആശുപത്രി മോര്‍ച്ചറികളില്‍ മന്ത്രിയും ജില്ലാ കളക്ടറും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും മറ്റ് നടപടികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെയും മരണപ്പെട്ടവരുടെ ബന്ധുക്കളെയും നേരിട്ടെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ചാണ് മന്ത്രി എംബി രാജേഷ് തൃശ്ശൂരിലെത്തിയത്.

ALSO READ; തൃശൂരിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി, 5 മരണം, 7 പേർക്ക് പരിക്ക്

അതീവ ദാരുണമായ അപകടമാണ് തൃശൂർ നാട്ടികയിലുണ്ടായതെന്നും കുടുംബത്തിനൊപ്പം സർക്കാരുണ്ടാവുമെന്നും ഉറപ്പു നൽകിയ അദ്ദേഹം കുറ്റവാളികൾക്കെതിരെ കർക്കശമായ നടപടിയുണ്ടാവുമെന്നും ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

അതീവ ദാരുണമായ അപകടമാണ് തൃശൂർ നാട്ടികയിലുണ്ടായത്. മുഖ്യമന്ത്രിയുടെ പ്രത്ര്യേക നിർദേശപ്രകാരമാണ് ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലെത്തിയത്. തുടർനടപടികൾ ഏകോപിപ്പിച്ചു. ബന്ധുക്കളെയും പരിക്കേറ്റവരെയും ആശ്വസിപ്പിച്ചു. കുടുംബത്തിനൊപ്പം സർക്കാരുണ്ടാവുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർക്കശമായ നടപടിയുണ്ടാവും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത നമുക്കുണ്ടാവണം.
നാട്ടിക അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News