ടോഡി ബോര്‍ഡ് യാഥാര്‍ഥ്യമാക്കിയതോടെ ഇടതുപക്ഷ സര്‍ക്കാര്‍ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നിറവേറ്റി: മന്ത്രി എം ബി രാജേഷ്

ടോഡി ബോര്‍ഡ് യാഥാര്‍ഥ്യമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നിറവേറ്റിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കള്ളുചെത്ത് മേഖലയിലെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് സര്‍ക്കാര്‍ നിറവേറ്റിയിരിക്കുന്നത്. കള്ള്‌ചെത്ത്. മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് രൂപീകരിച്ചത്.

കേരള കള്ള് വ്യവസായ വികസന ബോര്‍ഡ് ആക്ട് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ ബോര്‍ഡിന് വിനിയോഗിക്കാനാവും. കള്ള് ചെത്തു മേഖലയിലെ കാലാനുസൃതമായ പരിഷ്‌കാരം, സുതാര്യത ഉറപ്പാക്കല്‍, നടപടി ക്രമങ്ങളില്‍ കുടുങ്ങാതെ എളുപ്പത്തിലുള്ള കാര്യനിര്‍വ്വഹണം, കള്ളുമായി ബന്ധപ്പെട്ട നയരൂപീകരണം, തൊഴിലാളി ക്ഷേമം തുടങ്ങി നിരവധി വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ ബോര്‍ഡിനു കഴിയും.

Also Read : ക്ഷേമ പെൻഷൻ വിതരണ ഇൻസെന്റീവ്‌ 12.88 കോടി അനുവദിച്ചു

യു പി ജോസഫാണ് കേരള കള്ള് വ്യവസായ വികസന ബോര്‍ഡിന്റെ പ്രഥമ അധ്യക്ഷന്‍. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി/സെക്രട്ടറി, എക്‌സൈസ് കമ്മീഷണര്‍, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി/സെക്രട്ടറി, കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം ഡയറക്ടര്‍, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍( മാര്‍ക്കറ്റിംഗ്), കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരും ബോര്‍ഡില്‍ അംഗങ്ങളാണ്.

അംഗീകൃത തൊഴിലാളി യൂണിയന്‍ പ്രതിനിധികളായി മാമ്പറ്റ ശ്രീധരന്‍, ഡി പി മധു, തൊടിയൂര്‍ രാമചന്ദ്രന്‍ എന്നിവരും ഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ പ്രതിനിധികളായി പി അജയകുമാര്‍, കിഷോര്‍ കുമാര്‍ എന്നിവരും കേര കര്‍ഷകരുടെ പ്രതിനിധികളായി എം സി പവിത്രന്‍, എ പ്രദീപന്‍ എന്നിവരും ബോര്‍ഡില്‍ അംഗങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News