കേന്ദ്രസർക്കാരിന്റെ നിയമപ്രകാരമാണ് കെട്ടിട നിർമ്മാണ സെസ്; മാറ്റം വരുത്തേണ്ടത് പാർലമെന്റ്: മന്ത്രി എം ബി രാജേഷ്

കെട്ടിട നിർമ്മാണ സെസ് സർക്കാർ പുതിയതായി ഏർപ്പെടുത്തിയതല്ല എന്ന് മന്ത്രി എം ബി രാജേഷ്.96 ൽ പാസാക്കിയ നിയമമാണ് ഇതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിയമപ്രകാരമാണ് സെസ് ഏർപ്പെടുത്തുന്നത്. കേന്ദ്ര നിയമത്തിൽ മാറ്റം വരുത്തേണ്ടത് പാർലമെന്റാണ് എന്നും അദ്ദേഹം പറഞ്ഞു.

also read: ‘ആഘോഷങ്ങൾ ഇങ്ങനെയുമാകാം’, സ്‌കൂൾ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് 16-ാം വാർഷികം ആഘോഷിച്ച് സൊമാറ്റോ: വീഡിയോ

അതേസമയം 1977 ജനുവരി ഒന്നിന് മുൻപ് വനഭൂമിയില്‍ കുടിയേറി താമസിച്ചുവരുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി രണ്ടാംഘട്ട വിവരശേഖരണം ഇന്ന് മുതൽ തുടങ്ങി.നേരത്തേ നടത്തിയ വിവരശേഖരണ പ്രക്രിയയില്‍ വിവരം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഈ മാസം 31 വരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ വിവര ശേഖരണ ഫോറം പൂരിപ്പിച്ച്‌ നല്‍കാമെന്ന് റവന്യൂ കമ്മീഷണര്‍ അറിയിച്ചു.

വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍ നടന്ന ഇടങ്ങളില്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍, ജോയിന്റ് വെരിഫിക്കേഷന്‍ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, പല കാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ തുടങ്ങിയവര്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കാം. ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും എന്നാല്‍ പട്ടയം ലഭിക്കുന്നതിന് മുൻപ് ഭൂമി കൈമാറുകയും ചെയ്താല്‍, കൈമാറി ലഭിച്ച കൈവശക്കാരന്‍ ജെ വി ലിസ്റ്റില്‍ ഉള്‍പ്പെടുകയില്ല. അവര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ മുന്‍ അവകാശികള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം.അങ്ങനെയുള്ളവര്‍ക്കും നിശ്ചിത ഫോമില്‍ വിവരങ്ങള്‍ നല്‍കാം. അപേക്ഷയുടെ മാതൃക വില്ലേജ് ഓഫീസുകളില്‍ ലഭിക്കും

also read: ട്രെയിനിലെ തിരക്ക് കുറക്കാൻ സംസ്ഥാനത്തെ ഓഫീസ് സമയം മാറ്റണം: വിചിത്രവാദവുമായി റെയിൽവേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News