സംസ്ഥാനത്തെ തെരുവ് നായ ആക്രമണങ്ങളില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ തെരുവ് നായ ആക്രമണങ്ങളില്‍ നടപടി ഉണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രജേഷ്. മാരകമായി മുറിവേറ്റതും, അസുഖമുള്ളതുമായ നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. ഏതോ വരേണ്യര്‍ എവിടെയോ ഇരുന്നു എഴുതി തയ്യാറാക്കിയ ചട്ടങ്ങളാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മണ്ണില്‍ ഇറങ്ങി നടക്കാത്തവരാണ് കേന്ദ്ര നിയമം തയ്യാറാക്കിയത്. നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളില്‍ നിന്ന് മാത്രമേ കേരളത്തിന് തീരുമാനം എടുക്കാനാവൂ. മൃഗസംരക്ഷണ വകുപ്പ് മൃഗസ്‌നേഹികളുടെ യോഗം വിളിച്ചു ചേര്‍ക്കും.

Also Read : പെട്രോൾ പമ്പ് ജീവനക്കാരിക്കും സഹപ്രവർത്തകർക്കും മർദ്ദനം : ഒന്നാം പ്രതി അറസ്റ്റിൽ

തെരുവുനായ നിയന്ത്രണത്തിനുള്ള മൊബൈല്‍ എബിസി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം) കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. പരമാവധി കാര്യങ്ങള്‍ പരിധിക്കുള്ളില്‍ നിന്ന് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News