ഡോ എൻ എം മുഹമ്മദലി സ്മാരക എൻഡോവ്മെന്റിന് ഇക്കുറി അർഹരായത് ഹരിതകർമ്മസേന; അഭിമാനകരമെന്ന് മന്ത്രി എം ബി രാജേഷ്

ഡോ എൻ എം മുഹമ്മദലി സ്മാരക എൻഡോവ്മെന്റിന് ഇക്കുറി അർഹരായത് ഹരിതകർമ്മസേനയാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി എം ബി രാജേഷ് . പരിസ്ഥിതി സംരക്ഷണത്തിന് ഹരിതകർമസേന നൽകുന്ന സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്നും സംസ്ഥാനത്തെ മുഴുവൻ ഹരിത കർമ്മസേനാംഗങ്ങളെയും പ്രതിനിധീകരിച്ച് ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ പുരസ്കാരം ഏറ്റുവാങ്ങി എന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ:ആലത്തൂരിലെ യുഡിഎഫ് തോൽവി; പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ
.
കൊല്ലത്ത് വെച്ച് നടന്ന ചടങ്ങിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ പ്രവർത്തിച്ച ഡോ എൻ എം മുഹമ്മദാലിയുടെ സ്മരണയ്ക്കായാണ് എൻഡോവ്മെന്റ് നൽകുന്നത്. ഹരിതകർമ്മസേന നാടിനു നൽകുന്ന മഹത്തായ സംഭാവനകൾ കേരളമാകെ തിരിച്ചറിയുകയാണ്. കേരളത്തിന്റെ ഈ ശുചിത്വസൈന്യത്തെ നമുക്ക് ചേർത്തുപിടിക്കാം, എല്ലാ ഹരിതകർമ്മ സേനാംഗങ്ങൾക്കും അഭിനന്ദനങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി.

also read: അയോദ്ധ്യയിലെ ഹൈന്ദവ വിശ്വാസികൾക്ക് കൂപ്പുകൈ! നമ്മുടെ ഇന്ത്യ നിലനിൽക്കും: കെ ടി ജലീൽ എം എൽ എ

മന്ത്രി എം ബി രാജേഷിന്റെ പോസ്റ്റ്

ഡോ എൻ എം മുഹമ്മദലി സ്മാരക എൻഡോവ്മെന്റിന് ഇക്കുറി അർഹരായത് ഹരിതകർമ്മസേനയാണ് എന്നത് അഭിമാനകരമാണ്. പരിസ്ഥിതി സംരക്ഷണത്തിന് ഹരിതകർമസേന നൽകുന്ന സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഇന്ന് കൊല്ലത്ത് നടന്ന ചടങ്ങിൽ സംസ്ഥാനത്തെ മുഴുവൻ ഹരിത കർമ്മസേനാംഗങ്ങളെയും പ്രതിനിധീകരിച്ച് ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങൾ പുരസ്കാരം ഏറ്റുവാങ്ങി.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ പ്രവർത്തിച്ച ഡോ എൻ എം മുഹമ്മദാലിയുടെ സ്മരണയ്ക്കായാണ് എൻഡോവ്മെന്റ് നൽകുന്നത്. എം ടി വാസുദേവൻ നായർ, ഗൗരി ലങ്കേഷ്, കെ എൻ പണിക്കർ, പ്രകാശ് രാജ്, കെ എൻ രവീന്ദ്രനാഥ്, കെ കെ ശൈലജയുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ, കർഷക സമരത്തിലെ രക്തസാക്ഷികൾ, ഡോ. മുഹമ്മദ് എന്നിവരാണ് മുൻ വർഷങ്ങളിൽ പുരസ്കാരത്തിന് അർഹരായത്.
ഹരിതകർമ്മസേന നാടിനു നൽകുന്ന മഹത്തായ സംഭാവനകൾ കേരളമാകെ തിരിച്ചറിയുകയാണ്. കേരളത്തിന്റെ ഈ ശുചിത്വസൈന്യത്തെ നമുക്ക് ചേർത്തുപിടിക്കാം, എല്ലാ ഹരിതകർമ്മ സേനാംഗങ്ങൾക്കും അഭിനന്ദനങ്ങൾ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News