കേന്ദ്രത്തിന് കേരളത്തോട് ശത്രുതാമനോഭാവം; ആ സാഹചര്യം ഇപ്പോഴും തുടരുന്നു: മന്ത്രി എം ബി രാജേഷ്

കടുത്ത സാമ്പത്തിക പ്രതിസന്ധി കേരളത്തിന് മേൽ അടിച്ചേൽപ്പിച്ച സാഹചര്യമാണെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രത്തിന് കേരളത്തോട് ശത്രുതാമനോഭാവം ആണെന്നും ആ സാഹചര്യം ഇപ്പോഴും തുടരുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സാമ്പത്തിക വർഷാവസാനം തദ്ദേശസ്ഥാപനങ്ങൾ സമർപ്പിച്ച ചില ബില്ലുകൾ മാറാൻ കഴിഞ്ഞിരുന്നില്ല.ആ ബില്ലുകൾ ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്.ട്രഷറി നിയന്ത്രണം മൂലം തദ്ദേശസ്ഥാപനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരുന്നു. വലിയ സാമ്പത്തിക പ്രയാസത്തിനിടയിൽ പോലും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതത്തിൽ കുറവ് വരുത്തിയിട്ടില്ല.ക്ഷേമ പ്രവർത്തനങ്ങളിലും വരുത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകണമെന്നതാണ് സർക്കാറിന്റെ തീരുമാനം’: മന്ത്രി കെ ബി ഗണേഷ് കുമാർ
തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ സർക്കാറിന് ആത്മാർത്ഥ സമീപനമാണ്. വിഹിതത്തിൽ കുറവ് വരുത്താതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.പതിനാലാം ധനകാര്യ കമ്മിഷന്റെ ഗ്രാൻഡ് കേന്ദ്രം പിടിച്ചുവെച്ചു. ചില്ലിക്കാശ് കേന്ദ്രം ഗ്രാൻഡ് അനുവദിച്ചില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിൽ ശത്രുത മനോഭാവത്തോടെയുള്ള സമീപനമാണ് കേന്ദ്രത്തിന്, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസത്തിൽ തന്നെ 3887.02 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ‘ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ല എന്നതിന്റെ കൃത്യമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം’: അമര്‍ത്യ സെന്‍

അവതാരകന്റെ മുതലക്കണ്ണീർ കാണുമ്പോൾ ചിലത് ഓർമ്മിപ്പിക്കേണ്ടി വരുന്നു.അധികാര വികേന്ദ്രീകരണത്തോട് നിങ്ങളുടെ സമീപനം എന്താണ് എന്നത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.മണിശങ്കർ അയ്യർ പോലും അധികാരവികേന്ദ്രീകരണത്തിൽ കേരളത്തെ അഭിനന്ദിച്ചിട്ടുണ്ട്.രാഷ്ട്രീയ ലക്ഷ്യം മാത്രം വെച്ച് എല്ലാക്കാര്യത്തെയും അന്ധമായി എതിർക്കുന്നത് ശരിയല്ല. സങ്കുചിതരാഷ്ട്രീയം മാറ്റിവെച്ച് ദീർഘവീക്ഷണത്തോടെ ഉള്ള സമീപനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും വേണ്ടത്.വിവേകത്തോടെയും പക്വതയോടെയും യുഡിഎഫ് കൂടി ഈ വിഷയത്തെ കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News