‘ക്ഷേമ പെൻഷൻ തട്ടിപ്പിൽ വകുപ്പ് തല നടപടി ഉണ്ടാകും’; മന്ത്രി എം ബി രാജേഷ്

mb-rajesh

ക്ഷേമ പെൻഷൻ തട്ടിപ്പിൽ വകുപ്പ് തല നടപടി ഉണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട നടപടികളിൽ തീരുമാനമെടുക്കുമെന്നും അനർഹർ കൈപറ്റുന്നില്ല എന്ന് ഉറപ്പുവരുത്താൻ എല്ലാ സംവിധാനങ്ങളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പെൻഷൻ തട്ടിപ്പിൽ കൂടുതൽ ക്രമക്കേട് പുറത്തുവന്ന സാഹചര്യത്തിൽ പരിശോധനകൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സോഷ്യൽ ഓഡിറ്റിങ് ഉൾപ്പെടെ നടത്തും എന്നും മന്ത്രി പറഞ്ഞു.

Also read: കേരളത്തോട് കേന്ദ്ര അവഗണന; എൽഡിഎഫ് പ്രക്ഷോഭം ഈ മാസം 5ന്

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ അനർഹമായി പെൻഷൻ കൈപ്പറ്റിയത് കണ്ടെത്തിയ പശ്ചാത്തലത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് കടക്കുകയാണ് സംസ്ഥാന സർക്കാർ. വിവിധ വകുപ്പുകൾ കേന്ദ്രീകരിച്ചുള്ള പരിശോധകൾ നടത്തുകയാണ്. വകുപ്പ് തലത്തിൽ വിശദീകരണം തേടിയ ശേഷം അർഹത മാനദണ്ഡങ്ങൾ പരിശോധിക്കും. ഒരോ വകുപ്പും സ്വീകരിക്കേണ്ട നടപടികൾ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിൽ സോഷ്യൽ ഓഡിറ്റിങ് ഉൾപ്പെടെ നടത്തും. ഓരോരുത്തരും തിരിച്ചടയ്ക്കേണ്ട പലിശ സഹിതമുള്ള തുകയുടെ വിശദാംശങ്ങളും വകുപ്പുകൾക്ക് കൈമാറും. സാങ്കേതിക പിഴവ് ഒഴികെയുള്ള മറ്റ് കാരണങ്ങളിൽ അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. പട്ടികയിൽ അനർഹർ കയറി കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കും.

Also read: രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി കേരള ആരോഗ്യവകുപ്പ്

മാലിന്യമുക്തം നവകേരളം ഊർജ്ജതമായി കേരളത്തിൽ നടക്കുന്നു. മാർച്ച് 30ന് മുമ്പ് കേരളത്തെ മാലിന്യമുക്തമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി ഊർജ്ജതമായി ക്യാമ്പയിൻ നടന്നുവരുന്നു. ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിൻ എന്ന മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. മൂന്നാം ഘട്ടം സംസ്ഥാന തല ഉദ്ഘാടന തീയതി ഉടനെ പ്രഖ്യാപിക്കും എന്നും മന്ത്രി പറഞ്ഞു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News