തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് ശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കും, മലിനജല പ്ലാൻ്റുകൾ ഉടൻ സ്ഥാപിക്കും; മന്ത്രി എം ബി രാജേഷ്

M B RAJESH

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് ശുചീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ശുചീകരണത്തിന് കൂടുതൽ ഫലപ്രദമായ നടപടികൾ റെയിൽവേയുടെ ഭാഗത്തു നിന്നുണ്ടാവണം. മലിനജല പ്ലാൻ്റ് സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും രാജാജി നഗറിലെ ശുചീകരണ സംസ്‌കരണ പരിപാടികൾ പൂർത്തിയാകുന്നതോടെ തോട്ടിൽ കൂടുതൽ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ യോഗതീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് നഗരസഭ ആമയിഴഞ്ചാൻ തോട് ശുചീകരണം നടത്തുന്നത്. തോടിൻ്റെ ശുചീകരണ പ്രവർത്തനങ്ങൾ മന്ത്രി നേരിട്ടെത്തി വിലയിരുത്തി. ഏതാനും മാസങ്ങൾക്കുള്ളിൽ തോട്ടിൽ നല്ല പുരോഗതിയുണ്ടാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ALSO READ: അയ്യോ…ഞാൻ കോടീശ്വരനായെ! അഞ്ഞൂറ് രൂപയെടുക്കാൻ എടിഎമ്മിൽ പോയ ഒൻപതാം ക്ലാസ്സുകാരന്റെ അക്കൗണ്ടിൽ 87 കോടി…

എന്നാൽ റെയിൽവേയുടെ ടണലിൽ പ്രവർത്തനം നടക്കുന്നുന്നതിനാൽ ബ്ലാക്ക് വാട്ടർ ഇപ്പോഴും വരുന്നുണ്ടെന്നും ശുചീകരണത്തിന് കൂടുതൽ ഫലപ്രദമായ നടപടികൾ റെയിൽവേയുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. എൻജിൻ ഓയിൽ ഉൾപ്പടെയുള്ള മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള പ്ലാൻ്റാണ് കെഎസ്ആർടിസി സ്ഥാപിക്കുന്നത്.

ആമയിഴഞ്ചാൻ തോട് ഭാഗത്ത് മുഴുവൻ ക്യാമറകൾ സ്ഥാപിച്ച് മാലിന്യം തോട്ടിലേക്ക് വലിച്ചെറിയുന്നത് പിടികൂടുന്നതിനായി നഗരസഭാ നടപടികൾ കർശനമാക്കിയിട്ടുണ്ട്. വെള്ളം പൂർണമായും വൃത്തിയായ ശേഷം പരിസരപ്രദേശങ്ങൾ മോടി പിടിപ്പിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News