നെല്ലിന്റെ സംഭരണവില ഓണത്തിന് മുന്‍പ് നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ്

നെല്ല് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് മന്ത്രി എം ബി രാജേഷിന്റെ വാക്കുകള്‍. നെല്ല് സംഭരണ തുക ഇനിയും കിട്ടാത്ത മുഴുവന്‍ കര്‍ഷകര്‍ക്കും ആ തുക ഓണത്തിന് മുന്‍പ് നല്‍കുമെന്ന് മന്ത്രി എം.ബി രാജേഷ്. 2700 കോടിയാണ് നെല്ലിന്റെ സംഭരണ വിലയായി സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത്. അതില്‍ 2400 കോടി വിതരണം ചെയ്തു. ഓണത്തിന് മുമ്പ് അവശേഷിക്കുന്ന 300 കോടി കൂടി എല്ലാവര്‍ക്കും കൊടുക്കുമെന്ന് ധനകാര്യ മന്ത്രി ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു.

Also Read: ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും പുതുപ്പള്ളിയില്‍ മന്ത്രിമാര്‍ക്കില്ല; മന്ത്രി വി എന്‍ വാസവന്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ താങ്ങുവില നല്‍കുന്നത് കേരളത്തിലാണ്. അടുത്ത വിള മുതല്‍ സഹകരണ ബാങ്കുകള്‍ മുഖേന കാലത്താമസമില്ലാതെ കൃഷിക്കാര്‍ക്ക് നെല്ലിന്റെ സംഭരണ തുക ലഭ്യമാക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന് പുറമെ സംസ്ഥാനത്തെ 33,000ഓളം വരുന്ന ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് 1000 രൂപ വീതവും പൂട്ടിക്കിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴിലാളികള്‍ക്ക് 2500 രൂപ വീതവും ഓണത്തിനോടനുബന്ധിച്ച് ഉത്സവബത്ത നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിനുള്ള വിഹിതം കേന്ദ്രം ഗണ്യമായി വെട്ടി കുറിച്ചിരിക്കുകയാണെന്നും ആ പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പടെ ഒന്നും തന്നെ മുടക്കിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Also Read: ഓണത്തിന്‌ ഹരിത കർമ്മ സേനാംഗങ്ങൾക്ക്‌ ആയിരം രൂപ ഉത്സവബത്ത‌ നൽകും; മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News