‘പ്രതിപക്ഷ ശ്രമം ജനങ്ങളെ കബളിപ്പിക്കാൻ’; ചന്ദ്രശേഖരൻ കേസിൽ വിഡി സതീശന്‍റെ സബ്‌മിഷന്‍ അതിനുള്ള തെളിവെന്ന് എം ബി രാജേഷ്

വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു എന്നതിന് തെളിവാണ് ചന്ദ്രശേഖരൻ കേസിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച സബ്മിഷൻ എന്ന് മന്ത്രി എം ബി രാജേഷ്.തെറ്റായ കാര്യങ്ങൾ സഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച് ജനങ്ങൾക്കിടയിൽ പുകമുറ സൃഷ്ടിക്കാൻ ശ്രമിക്കുക,ആരോപണം തെറ്റാണെന്ന് അറിഞ്ഞാലും തിരുത്താതിരിക്കുക,ഇതാണ് തുടർച്ചയായി കേരളത്തിൽ പ്രതിപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി സർക്കാർ

വസ്തുതാ വിരുദ്ധമാണെന്ന് സർക്കാർ നിലപാട് വ്യക്തമാക്കി.ശിക്ഷ ഇളവിന്റെ കാര്യം സർക്കാർ പരിഗണിക്കുന്നില്ല.ഇക്കാര്യം സർക്കാർ നിയമസഭയിൽ വ്യക്തമാക്കി,ഇതിനുശേഷവും പ്രതിപക്ഷം അതേ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പ്രതിപക്ഷ നേതാവും പ്രതിപക്ഷവും അടിസ്ഥാനരഹിതമായ വ്യാജപ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിയമസഭയിൽ സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന്റെ ദുഷ്ടലാക്ക് പൊളിഞ്ഞിരിക്കുകയാണ്.സർക്കാരിൻറെ ശമ്പളം വാങ്ങിയിട്ട് പ്രതിപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥർ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.ഉദ്യോഗസ്ഥർ ചെയ്ത കാര്യം അത്ര നിഷ്കളങ്കമല്ല എന്ന് കണ്ടെത്തിയത് കൊണ്ടാണ് നടപടി എടുത്തത്.സർക്കാർ ചിന്തിക്കാത്ത കാര്യം സർക്കാർ ആലോചിക്കാത്ത കാര്യം സർക്കാരിന്റെ പേരിൽ ആരോപിക്കുകയാണ് പ്രതിപക്ഷം ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk