ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ വടകര-പാലക്കാട്-തൃശൂർ പാക്കേജിന് ധാരണയെന്നും സരിൻ്റെ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും മന്ത്രി എം ബി രാജേഷ്. രാഷ്ട്രീയ വിമർശനങ്ങളിൽ പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന പരിതാപകരമാണ്. കോൺഗ്രസിൽ ഇത് സാധാരണമാണെന്നും രാഷ്ട്രീയ വിമർശനങ്ങളെ പ്രതിപക്ഷ നേതാവ് വ്യക്തിപരമാക്കുന്നതായും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
യുഡിഎഫ്-ബിജെപി ഡീൽ മുൻപ് തന്നെ ഉയർന്നിട്ടുള്ളതാണ്. ബിജെപിയിലേക്ക് വോട്ട് ചെയ്യാൻ ചാല് കീറിക്കൊടുക്കുകയാണ് കോൺഗ്രസെന്നും ഇത്തവണ തൃശൂർ ആവർത്തിക്കാൻ എൽഡിഎഫ് അനുവദിക്കില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു. ബിജെപി കോൺഗ്രസ് ധാരണ ഇത്തവണ പൊളിയും. കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് എൽഡിഎഫ് ആണെന്നും ബിജെപിയുടെ ജയത്തിനായി കോൺഗ്രസ് തൃശൂരിൽ ചെയ്തത് പാലക്കാടും ചെയ്യുന്നുണ്ടെന്നും സരിൻ്റെ വെളിപ്പെടുത്തലുകളിൽ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും എം.ബി. രാജേഷ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here