പ്രചോദിപ്പിക്കുന്ന വ്യക്തികൾ എന്നൊക്കെപ്പറഞ്ഞാൽ ഇതാണ്; ജിലുമോളെ വീണ്ടും കണ്ട സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

ജിലുമോളെ വീണ്ടും കണ്ട സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്.ണ്ട് കൈകളുമില്ലാത്ത ജിലുമോൾ ഡ്രൈവ് ചെയ്ത കാറിൽ സഹയാത്രികനായി സഞ്ചരിക്കുന്ന വീഡിയോ മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചു. പ്രചോദിപ്പിക്കുന്ന വ്യക്തികൾ എന്നൊക്കെപ്പറഞ്ഞാൽ ഇതാണ് ,ഈ വിഡിയോ അങ്ങനെയൊരു വ്യക്തിയെക്കുറിച്ചുള്ളതാണ് എന്ന് തുടങ്ങുന്ന കുറിപ്പോടു കൂടിയാണ് ജിലുമോളുടെ വീഡിയോ മന്ത്രി പങ്കുവെച്ചത്. ഇടുക്കിയിലെ പ്രഭാതസദസിൽ വെച്ച് ജിലുമോളെ വീണ്ടും കണ്ട സന്തോഷവും മന്ത്രി പങ്കുവെച്ചു.

ALSO READ: ശബരിമലയിലെ പൊലീസ് ചുമതലകളിൽ മാറ്റം

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

പ്രചോദിപ്പിക്കുന്ന വ്യക്തികൾ എന്നൊക്കെപ്പറഞ്ഞാൽ ഇതാണ്. ഈ വിഡിയോ അങ്ങനെയൊരു വ്യക്തിയെക്കുറിച്ചുള്ളതാണ്. രണ്ട് കൈകളുമില്ലാത്ത ജിലുമോൾ ഡ്രൈവ് ചെയ്ത കാറിൽ സഹയാത്രികനായി സഞ്ചരിക്കുന്ന ഈ വീഡിയോ സന്തോഷത്തോടെ ഇവിടെ പങ്കുവെക്കുന്നു. ഇന്നലെ ഇടുക്കിയിലെ പ്രഭാതസദസിൽ വെച്ചാണ് ജിലുമോളെ വീണ്ടും കണ്ടുമുട്ടിയത്. കഴിഞ്ഞ ദിവസം പാലക്കാട്ടെ പ്രഭാതസദസിൽ വെച്ചാണ് ജിലുമോൾക്ക് ഡ്രൈവിംഗ് ലൈസൻസ് മുഖ്യമന്ത്രി കൈമാറിയത്. ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്ന രണ്ട് കൈയുമില്ലാത്ത ഏഷ്യയിലെ ആദ്യത്തെ വ്യക്തിയാണ് ജിലുമോൾ. ഡിസൈനറായ ജിലുമോളുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണ്. സഹയാത്രികരുടെ കൂട്ടത്തിൽ ഒപ്പമുള്ളത് ഇടുക്കി മുൻ എം പി ജോയ്സ് ജോർജ്.

ALSO READ: യൂത്ത് കോൺഗ്രസ് കേരളഘടകത്തിന്റെ ദേശീയ സമിതികൾ പിരിച്ചുവിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News