119 ഏക്കർ വരുന്ന പരിയാരം മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കിയ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിനെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

m b rajesh

119 ഏക്കർ വരുന്ന പരിയാരം മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കിയ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിനെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. മാടായി, തളിപ്പറമ്പ്, പയ്യന്നൂർ, പെരിങ്ങോം, പാപ്പിനിശ്ശേരി ബ്ലോക്കുകളിലെ മുന്നൂറോളം പ്രവർത്തകരാണ് ശുചീകരണത്തിന് എത്തിയത് എന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ നിരവധി മാതൃകാപരമായ ഇടപെടലുകൾ ഇതിനകം തന്നെ നടത്തിയിട്ടുള്ളതെന്നും അതിൽ ഒടുവിലത്തേതാണ് കണ്ണൂരിലെ സഖാക്കളുടെ ഈ പ്രവൃത്തി എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കേരളത്തിൽ ഖനനമേഖലയുടെ സർവ്വേയുടെ പ്രവർത്തനങ്ങൾക്കായി ഇനി ഡ്രോൺ

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

119 ഏക്കർ വരുന്ന പരിയാരം മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കിയ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. മാടായി, തളിപ്പറമ്പ്, പയ്യന്നൂർ, പെരിങ്ങോം, പാപ്പിനിശ്ശേരി ബ്ലോക്കുകളിലെ മുന്നൂറോളം പ്രവർത്തകരാണ് ശുചീകരണത്തിന് എത്തിയത്. സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ നിരവധി മാതൃകാപരമായ ഇടപെടലുകൾ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്, അതിൽ ഒടുവിലത്തേതാണ് കണ്ണൂരിലെ സഖാക്കളുടെ ഈ പ്രവൃത്തി. ഡിവൈഎഫ്ഐ പ്രവർത്തകരെ ഒരിക്കൽക്കൂടി അഭിവാദ്യം ചെയ്യുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News