ചിറകുളം നവീകരിക്കാനുള്ള പദ്ധതിക്ക്‌ ഭരണാനുമതി; വികസന നേട്ടങ്ങളിലേക്ക്‌ ‌ തൃത്താല കുതിക്കുന്നു; മന്ത്രി എം ബി രാജേഷ്

തൃത്താലക്കാർക്ക്‌ നൽകിയ ഒരു വാഗ്ദാനം കൂടി പ്രാവർത്തികമാകുന്നതിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. തൃത്താലയിലെ കപ്പൂർ പഞ്ചായത്തിലെ പള്ളങ്ങാട്ടുചിറ ചിറകുളം നവീകരിച്ച്‌ സംരക്ഷിക്കാനുള്ള പദ്ധതിക്ക്‌ ഭരണാനുമതി ലഭിച്ചിരിക്കുന്നു എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.ഇത്‌ സംബന്ധിച്ച ഫയലിൽ ഒപ്പിട്ടതായി ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്റ്റിൻ ഫോണിൽ വിളിച്ച്‌ അറിയിച്ചു എന്നാണ് മന്ത്രി വ്യക്തമാക്കിയത്. നാശോന്മുഖമായ അവസ്ഥയിലായിരുന്ന കുളം നവീകരിച്ച്‌ നാടിന്‌ ഗുണപ്രദമാക്കി മാറ്റുമെന്ന് അന്ന് ജനങ്ങൾക്ക്‌ നൽകിയ മന്ത്രി എം ബി രാജേഷ് ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെടുന്നതെന്നും കൂടുതൽ മികവാർന്ന വികസന നേട്ടങ്ങളിലേക്ക്‌ ‌ തൃത്താല കുതിക്കുകയാണെന്നും മന്ത്രി കുറിച്ചു.

ALSO READ:വിശ്വസനീയമായ ഉള്ളടക്കം; മാധ്യമ രംഗത്ത് ഏകീകൃത സംവിധാനവുമായി സൗദി

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

തെരഞ്ഞെടുപ്പ്‌ കാലത്ത്‌ തൃത്താലക്കാർക്ക്‌ നൽകിയ ഒരു വാഗ്ദാനം കൂടി പ്രാവർത്തികമാകുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ്‌. കപ്പൂർ പഞ്ചായത്തിലെ പള്ളങ്ങാട്ടുചിറ ചിറകുളം നവീകരിച്ച്‌ സംരക്ഷിക്കാനുള്ള പദ്ധതിക്ക്‌ ഭരണാനുമതി ലഭിച്ചിരിക്കുന്നു. ഇത്‌ സംബന്ധിച്ച ഫയലിൽ ഒപ്പിട്ടതായി ജലവിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്റ്റിൻ ഫോണിൽ വിളിച്ച്‌ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ 2021 മാർച്ച്‌ 22 ജലദിനത്തിലാണ്‌ ഈ കുളം സന്ദർശിച്ചത്‌. പ്രദേശത്തെ കർഷകരും പൊതുജനങ്ങളും ആശ്രയിച്ചിരുന്ന കുളം അന്ന് നാശോന്മുഖമായ അവസ്ഥയിലായിരുന്നു. കുളം നവീകരിച്ച്‌ നാടിന്‌ ഗുണപ്രദമാക്കി മാറ്റുമെന്ന് അന്ന് ജനങ്ങൾക്ക്‌ നൽകിയ ഉറപ്പാണ്‌ ഇപ്പോൾ പ്രാവർത്തികമാകുന്നത്‌. പദ്ധതിക്കായി 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ 84 ലക്ഷം രൂപ വകയിരുത്തിയിരുന്നു. കുളത്തിലെ വെള്ളം വറ്റുന്നതിനനുസരിച്ച്‌ ഫെബ്രുവരിയോടെ ആരംഭിച്ച്‌ മെയ്‌ മാസത്തോടെ പ്രവർത്തനം പൂർത്തീകരിക്കാനാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
‘സുസ്ഥിര തൃത്താല’യുടെ ഭാഗമായി മണ്ഡലത്തിലെ തണ്ണീർത്തടങ്ങളുടെ സംരക്ഷണം എന്ന ലക്ഷ്യത്തിലേക്കുള്ള‌ സുപ്രധാന ചുവടുവെപ്പാകും ചിറകുളത്തിന്റെ നവീകരണം. പള്ളങ്ങാട്ടുചിറയിലെ ചിറകുളം കൃഷിയാവശ്യങ്ങൾക്ക് പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിച്ചിരുന്ന സ്ഥലമാണ്‌. കുളം നവീകരണത്തോടെ പള്ളങ്ങാട്ടുചിറയിലെ ജനങ്ങൾക്ക്‌ കൃഷി ആവശ്യത്തിനും‌ കുളിക്കാനും കുളത്തിൽ സൗകര്യമൊരുങ്ങും. ദീർഘകാലമായുള്ള തൃത്താലയുടെ മറ്റൊരു ആവശ്യം കൂടി ഫലപ്രാപ്തിയിലെത്തുകയാണ്‌. ‌കൂടുതൽ മികവാർന്ന വികസന നേട്ടങ്ങളിലേക്ക്‌ ‌ തൃത്താല കുതിക്കുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here