‘ഫെമിനിച്ചി ഫാത്തിമ’യായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഷംല ഹംസയെ സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്. മേലാറ്റൂരിലെ വീട്ടിലെത്തിയാണ് മന്ത്രി ഷംലയെ ആദരവ് അറിയിച്ചത്. ഔദ്യോഗിക തിരക്കുകൾ കാരണം സിനിമ കാണാൻ സാധിച്ചിട്ടില്ലെങ്കിലും തൃത്താലക്കാരിയായ ഷംലയുടെ അതി സുന്ദരമായ അഭിനയ മികവിനെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ തന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു. ഷംലയെ സന്ദർശിച്ച ശേഷം മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
Also read: കേരളത്തിലെ ആദ്യ പാൽപ്പൊടി നിർമ്മാണ ഫാക്ടറി മലപ്പുറത്തെ മൂർക്കനാട് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
ഇരുപത്തിയൊമ്പതാമത് അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ എണ്ണം പറഞ്ഞ 5 അവാർഡുകളാണ് ‘ഫെമിനിച്ചി ഫാത്തിമ’ സ്വന്തമാക്കിയത്. ഔദ്യോഗിക തിരക്കുകൾ കാരണം സിനിമ കാണാൻ സാധിച്ചിട്ടില്ലെങ്കിലും തൃത്താലക്കാരിയായ ഷംലയുടെ അതി സുന്ദരമായ അഭിനയ മികവിനെക്കുറിച്ച് കേട്ടറിഞ്ഞപ്പോൾ തന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. മേലാറ്റൂരിലെ ഭർത്താവിന്റെ വീട്ടിൽ ആയത് കൊണ്ട് തൃത്താലയിൽ വച്ച് നേരിട്ട് കാണാനായിരുന്നില്ല. മേലാറ്റൂരിലെ വീട്ടിലെത്തി ഷംലയെ ആദരവ് അറിയിച്ചു.
കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ബീന ആർ ചന്ദ്രനിലൂടെ ചലച്ചിത്ര മേഖലയിയെ തൃത്താലയുടെ നേട്ടങ്ങളുടെ തുടർച്ചയാണ് ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല സ്വന്തമാക്കുന്ന അംഗീകാരങ്ങളും. സുദേവൻ പെരിങ്ങോട്, അജയൻ ചാലിശ്ശേരി, അച്യുതാനന്ദൻ, സാലു കൂറ്റനാട്, അരുൺലാൽ, വിജയൻ പെരിങ്ങോട്, മേജർ രവി എന്നിങ്ങനെയുള്ള പ്രതിഭകളാൽ സമ്പന്നമായ തൃത്താലയുടെ ചലച്ചിത്ര പാരമ്പര്യത്തിന്റെ ഒരു കണ്ണി കൂടിയാവുകയാണ് ഷംല ഹംസയും. ഷംലക്കും ഈ സിനിമയിൽ അഭിനയിച്ച കൊടുമുണ്ടക്കാരൻ ആകാശിനും ഫെമിനിച്ചി ഫാത്തിമ യുടെ മുഴുവൻ ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here