തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി വെച്ചുപൊറുപ്പിക്കില്ല, തദ്ദേശ സ്ഥാപനങ്ങളിൽ ഫയലുകൾ വെച്ചു താമസിപ്പിക്കുന്നവരുടെ പട്ടിക തയാറാക്കും; മന്ത്രി എം ബി രാജേഷ്

M B RAJESH

തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. തിരുവനന്തപുരം നഗരസഭയിലെ എൻജിനീയറിങ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതത് ഇത്തരം നടപടികളുടെ ഭാഗമായാണെന്നും ഫയലുകൾ തദ്ദേശ സ്ഥാപനങ്ങളിൽ വെച്ചു താമസിപ്പിക്കുന്നവരുടെ പട്ടിക തയാറാക്കുമെന്നും മന്ത്രി എം.ബി. രാജേഷ് തൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:

അഴിമതിക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വൈകാതെ അത് നിങ്ങൾക്ക് ബോധ്യപ്പെടുമെന്നും നാലാം തീയതിയിലെ പത്രസമ്മേളനത്തിൽ ഞാൻ പറഞ്ഞിരുന്നു. ആ നടപടികളുടെ ഭാഗമായിട്ടാണ് തിരുവനന്തപുരം നഗരസഭയിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകാൻ വേണ്ടി  രണ്ട് ലക്ഷം രൂപ വീട്ടിൽ ചെന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. അത് പരിശോധിച്ച് പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഉടൻ നടപടിയെടുക്കാൻ നിർദ്ദേശിച്ചത്. തദ്ദേശ അദാലത്തിൽ ഇവരുടെ പ്രശ്നത്തിന് നിയമാനുസൃതം തീർപ്പുണ്ടാക്കുകയും നമ്പർ ലഭിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ അഴിമതിക്കെതിരെയും അഴിമതിക്കാർക്ക് എതിരെയും സ്വീകരിക്കാൻ പോകുന്ന കർശന നടപടികളെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. എന്നാൽ മാധ്യമങ്ങളാരും ആ ഭാഗം വാർത്തയാക്കിയതായി കണ്ടില്ല. മാധ്യമങ്ങൾ വാർത്ത നൽകിയാലും ഇല്ലെങ്കിലും നടപടികളുമായി സർക്കാർ മുന്നോട്ടുപോവും.

ALSO READ: മുഖ്യമന്ത്രിയുടെ ഓഫീസിൽ പേഴ്സനൽ സ്റ്റാഫുകൾ എത്തുന്നത് സാധാരണ കാര്യം, ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാർത്തകൾ വ്യാജം; മുഖ്യമന്ത്രിയുടെ ഓഫീസ്

ഫയലുകൾ തദ്ദേശ സ്ഥാപനങ്ങളിൽ വച്ച് താമസിപ്പിക്കുന്നവരുടെ പട്ടിക തയ്യാറാക്കും. അഴിമതി ആക്ഷേപങ്ങൾ നേരിടുന്നവരുടെ പട്ടികയും തയ്യാറാക്കും. ഇവരെ തദ്ദേശ വകുപ്പിന്റെ ഇൻറ്റേണൽ വിജിലൻസ് നിരീക്ഷിക്കും. ആവശ്യമുള്ള കേസുകളിൽ പൊലീസ് വിജിലൻസിന്റെ അന്വേഷണവും ഉറപ്പാക്കും. ഇപ്പോൾ തന്നെ അത്തരക്കാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

ALSO READ: ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ തിരുവനന്തപുരം നഗരസഭാ എൻജിനീയറിങ് സൂപ്രണ്ടിന് സസ്പെൻഷൻ

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ബോധപൂർവ്വം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങൾക്ക് പരാതി നൽകാൻ സിംഗിൾ വാട്ട്സാപ്പ് നമ്പർ 15 ദിവസത്തിനുള്ളിൽ സജ്ജമാകും. ഈ വാട്ട്സാപ്പ് നമ്പർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം എന്ന് വ്യവസ്ഥ ചെയ്യും. ഓരോ സീറ്റിലും ഫയൽ പരമാവധി കൈവശം വെക്കാവുന്നത് എത്ര ദിവസമാണ് തുടങ്ങിയവ ഉൾപ്പെടെ സേവനവും പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോർഡുകൾ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വെക്കും.

തുടർന്നുള്ള ദിവസങ്ങളിലും അഴിമതിക്കാർക്ക് എതിരെയുള്ള കർശന നടപടിയുണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News