‘ജനങ്ങൾക്കൊപ്പം നിന്ന യുവാവ്‌, ജനങ്ങളിൽ നിന്നുയർന്നുവന്ന നേതാവ്‌’: ജെയ്ക്കിന് വിജയാശംസകളുമായി മന്ത്രി എം ബി രാജേഷ്

പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്‌ വിജയാശംസകളുമായി മന്ത്രി എം ബി രാജേഷ്. ജനങ്ങൾക്കൊപ്പം നിന്ന യുവാവ്‌, ജനങ്ങളിൽ നിന്നുയർന്നുവന്ന നേതാവ്‌ സഖാവ്‌ ജെയ്ക് സി തോമസിന്‌ വിജയാശംസളെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: ഗായിക വിളയിൽ ഫസീലയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി മുഹമ്മദ് റിയാസ്

അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സംഘടനാപരമായ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുതുപ്പള്ളിയിലേത് കേവലം വൈകാരിക ഘടകങ്ങളല്ല മറിച്ച് രാഷ്ട്രീയ പോരാട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: ബിജെപി നേതാവിനെ കൊന്ന് മൃതദേഹം നദിയില്‍ എറിഞ്ഞു; ഭര്‍ത്താവ് അറസ്റ്റില്‍

വികസനം ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാകും പുതുപ്പള്ളിയിലേത്, വികസന പ്രവർത്തനം അനുവദിക്കില്ല എന്ന അജണ്ടയാക്കിയ മുന്നണിയാണ് യുഡിഎഫ് എന്നും പുതുപ്പള്ളിയുടെ വികസന പിന്നാക്കാവസ്ഥ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News