ബലേ ഭേഷ്! ഇരുപത്തൊന്നാം നൂറ്റാണ്ടിലാണിതെല്ലാം!; മന്ത്രി എംബി രാജേഷിന്റെ പോസ്റ്റ് വൈറല്‍

ഏത് ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നതെന്ന് ചോദിക്കുന്ന പ്രതിപക്ഷ നേതാവിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് മന്ത്രി എംബി രാജേഷ്. പതിവായി ഈ ചോദ്യം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കൂടോത്രവും ദുര്‍മന്ത്രവുമൊക്കെ പറഞ്ഞ് കേരളത്തെയും കോണ്‍ഗ്രസിനെയും ഏത് ഇരുണ്ട കാലത്തേക്കാണ് നയിക്കുന്നതെന്ന് മന്ത്രി എഫ്ബി പോസ്റ്റിലൂടെ ചോദിച്ചു.

ALSO READ:   കുവൈറ്റ് ദുരന്തം; പരിക്കേറ്റവർക്ക് വാഗ്ദാനം ചെയ്‌തിരുന്ന ധനസഹായം വിതരണം ചെയ്തതായി എൻബിടിസി മാനേജ്‍മെൻറ്റ്

സുധാകരനും മിത്രങ്ങളും ചേര്‍ന്ന് വീടിന്റെ നാല് ഭാഗവും കുഴിച്ച്, കൂടോത്രം ചെയ്ത് കുഴിച്ചിട്ട തകിടുകള്‍ പുറത്തെടുക്കുകയും ചെയ്തു! ഇനി കെപിസിസി ഓഫീസില്‍ കുഴിച്ചിട്ട തകിടുകള്‍ക്കായി ഉല്‍ഖനനം വേറെയുമുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലാണിതെല്ലാം. കൂടോത്രം, ദുര്‍മന്ത്രവാദം, ദുര്‍മന്ത്രവാദികള്‍, പിന്നെ കനഗോലു എന്നിവയിലൊക്കെ വിശ്വാസമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന ഈ നേതാക്കള്‍ കേരളത്തെയും കോണ്‍ഗ്രസിനേയും ഏത് ഇരുണ്ട കാലത്തേക്കാണ് നയിക്കുന്നത്?
ചെത്തുകാരന്റെ മകന്‍ എന്ന് മുഖ്യമന്ത്രിയെയും ‘ …….’ എന്ന് സ്വന്തം പാര്‍ട്ടിയിലെ പ്രതിപക്ഷ നേതാവിനെയും വിളിക്കുന്ന പ്രസിഡന്റ് ഏത് കാലത്താണ് ജീവിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കട്ടെ പ്രതിപക്ഷ നേതാവെന്ന് പോസ്റ്റില്‍ മന്ത്രി പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News