ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ നായനാരുടെ സംഭാവനകൾ ശ്രദ്ധേയമാണ്: മന്ത്രി എം ബി രാജേഷ്

ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ സഖാവ് നായനാരുടെ സംഭാവനകൾ ശ്രദ്ധേയമാണെന്ന് മന്ത്രി എം ബി രാജേഷ്. കുടുംബശ്രീ, ജനകീയാസൂത്രണം, ടെക്നോപാർക്ക്, സാമൂഹ്യസുരക്ഷാ പെൻഷനുകൾ തുടങ്ങി നായനാർ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികൾ കേരളത്തെ ലോകത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമാക്കിയെന്ന് നായനാരുടെ ഓർമ്മദിനത്തിൽ മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.നവകേരളത്തിനായുള്ള ശ്രമങ്ങൾക്ക് സഖാവിന്റെ സ്മരണ കരുത്തേകട്ടെ എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: തൃശൂരിൽ പതിനെട്ടു ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന സഖാവ് ഇ കെ നായനാരുടെ ഓർമ്മദിനമാണ് ഇന്ന്. ബാലസംഘത്തിൽ തുടങ്ങി ദേശീയ പ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും അദ്ദേഹം പ്രവർത്തിച്ചു. ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ സഖാവ് നായനാരുടെ സംഭാവനകൾ ശ്രദ്ധേയമാണ്. കുടുംബശ്രീ, ജനകീയാസൂത്രണം, ടെക്നോപാർക്ക്, സാമൂഹ്യസുരക്ഷാ പെൻഷനുകൾ തുടങ്ങി നായനാർ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികൾ കേരളത്തെ ലോകത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമാക്കി. നവകേരളത്തിനായുള്ള ശ്രമങ്ങൾക്ക് സഖാവിന്റെ സ്മരണ കരുത്തേകട്ടെ.

ALSO READ: കാസർഗോഡ് അതിഥി തൊഴിലാളിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News