‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ജനാധിപത്യത്തിന്റെ മരണമണി: മന്ത്രി മുഹമ്മദ് റിയാസ്

ഫെഡറല്‍ വ്യവസ്ഥയെയും ജനാധിപത്യത്തെയും തകര്‍ത്ത് അധികാരം ഒരിടത്ത് കേന്ദ്രീകരിക്കുക എന്ന സംഘപരിവാര്‍ അജന്‍ഡയാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളെ മാനിക്കാതെ, ഇന്ത്യന്‍ ബഹുസ്വരതയുടെ ജനവിധികളെ അട്ടിമറിക്കാനുള്ള സൂത്രവിദ്യയാണ് കേന്ദ്ര സര്‍ക്കാര്‍ തേടുന്നത്. സംസ്ഥാന സര്‍ക്കാരുകളെ വരുതിയിലാക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പരീക്ഷിക്കുന്നത്- അദ്ദേഹം ഫേസബുക്കില്‍ കുറിച്ചു.

ALSO READ:ഒമാനിൽ പുതിയ ഹൈപ്പർമാർക്കറ്റ്; അണിയറയിലും നാലെണ്ണം… മാളുകളുടെ ലോകത്തെ കിരീടം വയ്ക്കാത്ത രാജാവായി ലുലു ഗ്രൂപ്പ്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമണി…
ഫെഡറല്‍ വ്യവസ്ഥയെയും ജനാധിപത്യത്തെയും തകര്‍ത്ത് അധികാരം ഒരിടത്ത് കേന്ദ്രീകരിക്കുക എന്ന സംഘപരിവാര്‍ അജന്‍ഡയാണ്
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’. ഇന്ത്യന്‍ പാര്‍ലിമെന്ററി സമ്പ്രദായത്തെ അവസാനിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളെ മാനിക്കാതെ , ഇന്ത്യന്‍ ബഹുസ്വരതയുടെ
ജനവിധികളെ അട്ടിമറിക്കാനുള്ള സൂത്രവിദ്യയാണ് കേന്ദ്ര സര്‍ക്കാര്‍ തേടുന്നത്. സംസ്ഥാന സര്‍ക്കാരുകളെ വരുതിയിലാക്കുക എന്ന തന്ത്രമാണ് ബി.ജെ പി പരീക്ഷിക്കുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീവന്‍ സംരക്ഷിക്കുവാന്‍ നമുക്ക് കൈകോര്‍ക്കാം.
-പി.എ.മുഹമ്മദ് റിയാസ്

ALSO READ:ഓണ വിപണി; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News