സുധാകരന്റെയും സുരേന്ദ്രന്റെയും ഇനീഷ്യല്‍ മാത്രമല്ല രാഷ്ട്രീയ മനസും ഒരേ പോലെ: മന്ത്രി മുഹമ്മദ് റിയാസ്

വ്യക്തിപരമായ ആരോപണം ഉന്നയിച്ചാല്‍ പേടിച്ച് പിന്‍മാറുന്നവരല്ല സിപിഐഎം പ്രവര്‍ത്തകരെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഇതിലും വലിയ അപവാദപ്രചാരണങ്ങള്‍ കേട്ടിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ പി സി സി പ്രസിഡന്റിന്റെയും ബിജെപി പ്രസിഡന്റിന്റെയും പേരിലെ ഇനീഷ്യല്‍ മാത്രമല്ല, രാഷ്ട്രീയമനസ്സും ഒന്നാണ്. കെ പി സി സി പ്രസിഡന്റിന്റെ പ്രസ്താവനകളും ബിജെപി പ്രസിഡന്റിന്റെ പ്രസ്താവനകളും ഒറ്റ നോട്ടത്തില്‍ വേര്‍തിരിച്ചു കാണാനാവില്ല

കേരളത്തിലെ സര്‍ക്കാറിനെ വലിച്ചു തഴെയിടും എന്ന് ബിജെപി പ്രസിഡന്റ് പറഞ്ഞതിന് പിന്നാലെ വിമോചന സമരം കൊണ്ട് വരും എന്ന് കെപിസിസി പ്രസിഡന്റ് പ്രഖ്യാപിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് ജവഹര്‍ ലാല്‍ നെഹ്രുവിന്റെ കുറിച്ച് എന്താണ് പറഞ്ഞത്. ബിജെപി സംസ്ഥാന പ്രസിഡന്റിനേക്കാള്‍ നന്നായി  ശാഖക്ക് കാവല്‍ നില്‍ക്കും എന്ന് പറഞ്ഞ വ്യക്തിയാണ് കെപിസിസി പ്രസിഡന്റ്. കെപിസിസി പ്രസിഡന്റിന്റെ നിലപാടുകളെ അവരുടെ പ്രസ്ഥാനത്തില്‍ ഉളളവര്‍ പോലും സ്വീകരിക്കുന്നില്ല. മത നിരപേക്ഷ മനസ്സുകള്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിനെ ഇവര്‍ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വം ദുര്‍ബലരാണെന്നും റിയാസ് കുറ്റപ്പെടുത്തി.

സ്പീക്കറുടെ സഞ്ചാരസ്വാതന്ത്ര്യം മുടക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് ചൂണ്ടിക്കാണിച്ച മുഹമ്മദ് റിയാസ് പ്രതിപക്ഷം സ്പീക്കറുടെ മേല്‍ കുതിരകയറുകയാണെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News