നവീകരിച്ച സി.എച്ച് മേല്‍പ്പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

നവീകരിച്ച സി.എച്ച് മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു. മന്ത്രി മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കോഴിക്കോട് നഗരം ഒരു ടൂറിസ്റ്റ് സിറ്റിയായി മാറികൊണ്ടിരിക്കുകയാണെന്നും ആകര്‍ഷകമാകുന്ന രീതിയില്‍ കൂടുതല്‍ പാലങ്ങളെ നവികരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read: വനത്തിൽ കയറിയ മധ്യവയസ്‌കൻ വനം വകുപ്പിന്റെ വെടിയേറ്റ് മരിച്ചു

നിശ്ചിത സമയത്തിനു മുന്‍പ് തന്നെ സി എച്ച് മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയാണ് നാടിനായി തുറന്നുകൊടുത്തത്. നഗരം ഒരു ടൂറിസ്റ്റ് സിറ്റിയായി മാറികൊണ്ടിരിക്കുകയാണെന്നും ആകര്‍ഷകമാകുന്ന രീതിയില്‍ കൂടുതല്‍ പാലങ്ങളെ നവികരിക്കുമെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി വ്യക്തമാക്കി.

Also Read: കളമശ്ശേരിയിൽ കൺവെഷൻ സെന്ററിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു

നാലു കോടി രൂപയോളം ചെലവിട്ട് തനിമ നിലനിര്‍ത്തിയാണ് നവീകരണം. മുംബൈ ആസ്ഥാനമായ സ്ട്രക്ചറല്‍ സ്‌പെഷ്യാലിറ്റിസാണ് നവീകരണം നടത്തിയത്. ചരിത്ര പ്രസിദ്ധമായ എച്ച് ബ്രിഡ്ജ് പൂര്‍ണ്ണമായും നവികച്ച് നാടിന് സമര്‍പ്പിച്ചതോടെ ബിച്ചിലേക്കും നഗരത്തിലേക്കുമുള്ള യാത്ര കൂടുതല്‍ സുഗമമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News