ബിജെപിക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന പലരും മാധ്യമപ്രവർത്തകർക്കിടയിലുണ്ട് മന്ത്രി മുഹമ്മദ് റിയാസ്

Muhammed riyas

വയനാട് ദുരന്തം വ്യാജവാർത്ത ബിജെപി ഏജന്റുമാർ സൃഷ്ടിച്ച വാർത്ത. ഇടതുസർക്കറിനോടുള്ള അന്ധമായ വിരോധം മൂലം ദുരിത ബാധിതർക്കെതിരെ വ്യാജവാർത്ത നൽകുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഏജന്റ് പണിയെടുക്കുന്ന മാധ്യമങ്ങളാണ് വ്യാജവാർത്തക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു. ഇത് കോൺഗ്രസ് ഏറ്റുപിടിക്കുകയാണ്.

Also Read: ‘2012 മുതലുള്ള ദുരന്തങ്ങളിൽ കേന്ദ്രം നൽകിയ തുക കാണൂ’ ; വ്യാജപ്രചാരണത്തിന് മറുപടി നൽകി കെ അനികുമാർ

മുഖ്യമന്ത്രി മിണ്ടാതിരിക്കുന്ന ആളല്ല മിണ്ടേണ്ട സമയത്ത് മിണ്ടും. പത്താള് വളഞ്ഞിട്ട് അടിച്ചാൽ വീഴുന്ന പാർട്ടിയല്ല സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ സഹായം കേരളം പ്രതീക്ഷിക്കുന്നുണ്ട് കാരണം അത് കേരളത്തിന് കിട്ടേണ്ട ഔദാര്യമല്ല അവകാശമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News