സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തനുണർവേകാനായി വീണ്ടുമൊരു പദ്ധതിയവതരിപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ബേപ്പൂർ ബീച്ചിൽ നിന്നും കോഴിക്കോട് ബീച്ചിലേക്ക് യോട്ട് ബോട്ട് സർവീസ് ഉപയോഗിച്ച് ഒരു കിടിലൻ യാത്രയാണ് ടൂറിസം വകുപ്പ് വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബേപ്പൂരിൽ നിന്നും യോട്ട് ബോട്ടിൽ യാത്ര ചെയ്തുകൊണ്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
നിലവിൽ ദുബായി പോലുള്ള സ്ഥലങ്ങളിൽ മാത്രം ലഭ്യമായിട്ടുള്ള യോട്ട് ബോട്ടിൽ സാഹസികതക്കൊപ്പം ഉല്ലാസവും നിറച്ചുകൊണ്ടുള്ള യാത്രയാണ് വിനോദ സഞ്ചാര വകുപ്പിൻ്റെ വാഗ്ദാനം.
ALSO READ: കോഴിക്കോട് കാരവനില്‍ രണ്ട് മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
100 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാവുന്ന ബോട്ടിൽ 15 പേർക്ക് ഒരേസമയം യാത്ര ചെയ്യാനാകും. കൂടാതെ സഞ്ചാരികൾക്ക് താമസിക്കാനാകുന്ന തരത്തിൽ റൂം സൌകര്യവും ഭക്ഷണ സൌകര്യവും യോട്ട് ബോട്ടിൽ ലഭ്യമാണ്.
2025 ജനുവരി മുതൽ ബേപ്പൂരിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചും സഞ്ചരിക്കാവുന്ന തരത്തിൽ യാത്ര ക്രമീകരിക്കാനാണ് ടൂറിസം വകുപ്പ് ഉദ്ദേശിച്ചിട്ടുള്ളത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിൽ യോട്ട് ബോട്ട് സർവീസ് സഞ്ചാരികൾക്ക് ഉപയോഗിക്കാനാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here