“സിഎഎ വിഷയത്തിൽ കോൺഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാട്”: മന്ത്രി പിഎ മുഹമ്മദ് റിയാസ്

സിഎഎ വിഷയത്തിൽ കോൺഗ്രസിൻ്റെ നിലപാടില്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മത വർഗീയതക്കെതിരെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനാകണം. 2019 ൽ കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉണ്ടായ അബദ്ധം ഇത്തവണ ഉണ്ടാവില്ലെന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

Also Read; പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്; രണ്ടര ലക്ഷത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം

പ്രകടന പത്രികയിൽ പറയാത്ത പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി രാഹുൽഗാന്ധിക്ക് എങ്ങനെ പ്രതികരിക്കാനാവുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ചോദിക്കുന്നു. സിഎഎയ്ക്കെതിരായ നിലപാടിൽ തമിഴ്നാട് മുഖ്യമന്ത്രിയെ പിന്തുണക്കുന്ന കോൺഗ്രസ് കേരളത്തെ പിന്തുണക്കുന്നില്ല. ഓരോ പഞ്ചായത്തിലും ഓരോ നിലപാട് എന്നതാണ് അവസ്ഥ. കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ല എന്നതിൻ്റെ തെളിവാണിതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

Also Read; ‘ആദ്യം കേരള സ്റ്റോറി ഇപ്പോൾ കാവിക്കറയും’ ‘ദൂരദർശന് കാവി പൂശി കേന്ദ്രം’, ചാനലിന്റെ ലോഗോയിൽ നിറം മാറ്റം

കേന്ദ്രം പാസാക്കിയ നിയമം എങ്ങനെ കേരളത്തിൽ നടപ്പാക്കാതിരിക്കും എന്ന പ്രതിപക്ഷ നേതാവിൻ്റെ ചോദ്യം ബിജെപി നേതാവിൻ്റെ സ്വരമാണ്. 2019 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉണ്ടായ അബദ്ധം ഇത്തവണ ഉണ്ടാവില്ലെന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News