‘ബിജെപിയുടെ ഭവന സന്ദര്‍ശനം ഇരട്ടത്താപ്പ്; ന്യൂനപക്ഷ വിരുദ്ധത എല്ലാവര്‍ക്കുമറിയാം’: മന്ത്രി മുഹമ്മദ് റിയാസ്

ബിജെപിയുടെ ഭവന സന്ദര്‍ശനം ഇരട്ടത്താപ്പെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത സംബന്ധിച്ച് എല്ലാവര്‍ക്കും കൃത്യമായ ധാരണയുണ്ട്. ഇപ്പോഴത്തെ പ്രസ്താവനകള്‍ രാഷ്ട്രീയ പിന്തുണയായി കാണാനാവില്ല. തെരഞ്ഞെടുത്ത വീടുകള്‍ മാത്രം സന്ദര്‍ശിക്കുന്നത് ശരിയായ നടപടിയാണോ എന്നും അത് ചര്‍ച്ച ചെയ്യപ്പെടുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇന്ന് നടക്കുന്ന ഓരോ സംഭവങ്ങളെക്കുറിച്ചും ആളുകള്‍ക്ക് കൃത്യമായ ധാരണയുണ്ട്. പുള്ളിമാന്റെ പുള്ളി തേയ്ച്ച് മായ്ച്ചു കളഞ്ഞാലും പോകില്ല എന്ന് വ്യക്തമായ ധാരണയുള്ളവരാണ് കേരളത്തിലെ ജനത. ഒരു പ്രസ്താവന എന്നത് രാഷ്ട്രീയ പിന്തുണയായി കാണാന്‍ കഴിയില്ല. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് മതപുരോഹിതന്മാര്‍ക്ക് മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ക്കുമറിയാം. സംഘപരിവാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ശരിയായി അറിയാം. വിജയ ദശമി ദിനത്തിലെ സര്‍സംഘ ചാലക്മാരുടെ പ്രസംഗം പരിശോധിച്ചാല്‍ അതിലെ ന്യൂനപക്ഷ വിരുദ്ധത മനസിലാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഘപരിവാറിന്റെ ആശയ അടിത്തറ രൂപപ്പെടുത്തിയ വിചാരധാരയെ തള്ളിപ്പറയാന്‍ ബിജെപി നേതാക്കള്‍ തയ്യാറാണോ എന്ന് ചോദിച്ച് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി എം.ടി രമേശ് അടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ വിചാരധാരയ്ക്ക് പ്രസക്തിയില്ലെന്നായിരുന്നു എം.ടി രമേശിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News