‘നാവുകൊണ്ട് വീശലല്ല രാഷ്ട്രീയ പ്രവര്‍ത്തനം; ബിജെപി മുഖ്യശത്രു എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല’; കോണ്‍ഗ്രസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. നാവുകൊണ്ട് വീശുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഗ്രൗണ്ടില്‍ പ്രതിഫലിക്കണം. ബിജെപിയാണ് മുഖ്യശത്രു എന്ന് കോണ്‍ഗ്രസ് പറയുമ്പോഴും അത് പ്രാവര്‍ത്തികമാകുന്നില്ല. താഴെത്തട്ടില്‍ ഉള്‍പ്പെടെ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഒരു പ്രവര്‍ത്തനവും നടത്തുന്നില്ല. ബിജെപിയുടെ തീരുമാനം നടപ്പിലാക്കാന്‍ കോണ്‍ഗ്രസിലെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തുടര്‍ഭരണത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരെ ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഈ നയത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ എന്ത് പദ്ധതികൊണ്ടുവന്നാലും എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. തുടര്‍പ്രതിപക്ഷമായതിന് ശേഷം കോണ്‍ഗ്രസിന്റെ ഉറക്കം നഷ്ടപ്പിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News