“ഡാർക്ക് ടൂറിസം പ്രോത്സാഹിപ്പിക്കാനാവില്ല, കർക്കശ നടപടി സ്വീകരിക്കും” : മന്ത്രി മുഹമ്മദ് റിയാസ്

ഡിസാസ്റ്റർ ടൂറിസം അഥവാ ഡാർക്ക് ടൂറിസത്തെ ഒരു നിലയ്ക്കും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ദുരന്തം നടന്ന സ്ഥലം ഒന്ന് കണ്ടുകളയാം എന്ന് കരുതി വരുന്നവരുണ്ട്. അത് ഡാർക്ക് ടൂറിസം ആണ്. ഇത് അനുവദിക്കില്ല. ഇക്കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിക്കാനാണ് ആലോചിക്കുന്നത്. ജനങ്ങൾ ഇക്കാര്യവുമായി സഹകരിക്കണം.

Also Read; പഠനം മുടങ്ങില്ല: ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ്

ലോകത്തുള്ള മുഴുവൻ പേരുടെയും മനസ്സ് വയനാട്ടിലെ രക്ഷാ ദൗത്യത്തിനോടൊപ്പമാണ്. അതുതന്നെയാണ് ഏറ്റവും വലിയ പങ്കാളിത്തം. ശാരീരികമായ സാന്നിധ്യം നിലവിൽ അത്രത്തോളം ആവശ്യമില്ല. എല്ലാവരും നല്ല മനസ്സോടെ വരുന്നവരാണ്. എന്നാൽ ആളുകൾ ഒന്നാകെ എത്തുമ്പോൾ ഉള്ള ബുദ്ധിമുട്ട് ചെറുതല്ല. അത് മനസ്സിലാക്കി ജനങ്ങൾ നിലപാട് സ്വീകരിക്കണം.

Also Read; ‘വിശ്വശാന്തി ഫൗണ്ടേഷന്‍ പുനരധിവാസത്തിന് ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി നല്‍കും’: മോഹന്‍ലാല്‍

ജനപ്രതിനിധികളോ മറ്റ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരോ വരുന്നതിൽ ഒരു തെറ്റുമില്ല. അവർ എത്തുകയും കാര്യങ്ങൾ മനസ്സിലാക്കുകയും അവരുടേതായ നിർദ്ദേശങ്ങൾ നൽകുകയും വേണം. അതേസമയം ആളുകൾ അനാവശ്യമായി എത്തുന്നത് ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News