ശശി തരൂരിനും ഡികെ ശിവകുമാറിനും എതിരെ മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപി ആർഎസ്എസ് അനുഭാവം കാണിക്കുന്നുണ്ടെന്നും, മതരാഷ്ട്രീയ വാദത്തിന് എതിരായ രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ട് വെക്കേണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ബാബറി മസ്ജിദ് കേവലം ഒരു മുസ്ലിം മതാരാധന കേന്ദ്രം മാത്രം ആയിരുന്നില്ലെന്നും ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ബിജെപി ആശയത്തിനുള്ള പിന്തുണയാണെന്നും മന്ത്രി പറഞ്ഞു.
Also Read; കെ ആർ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ആർഎസ്എസ് ആക്രമണം; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ
ഡികെ ശിവകുമാറും ഫേസ്ബുക്കിൽ പങ്കുവെച്ചത് ബിജെപി ആശയത്തിനുള്ള പിന്തുണയാണ്. ഭരണത്തെ മതവുമായി കൂട്ടിചേർക്കാൻ നോക്കുന്നു എന്നതാണ് പ്രശ്നമെന്നും ഈ രാഷ്ട്രീയത്തോടുള്ള ഐക്ക്യപ്പെടലാണ് കോൺഗ്രസ്സ് നേതാക്കളുടെ പിന്തുണഎന്നും മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചു. കേരളത്തിൽ ഇപ്പോൾ യുഡിഎഫ് ഭരണമായിരുന്നെങ്കിലും ഒരാഴ്ച ലീവ് കൊടുത്തേനെ. സ്ലീപ്പിങ് ഏജന്റുമാരായി കോൺഗ്രസുകാർ മാറുന്നു. മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനുള്ള ആർജ്ജവം കോൺഗ്രസിന് ഇല്ലാതെ പോകുന്നു, മന്ത്രി പറഞ്ഞു.
Also Read; സംസ്ഥാനത്തിന് കിട്ടേണ്ട അർഹമായ തുക വെട്ടിക്കുറയ്ക്കാൻ ഉന്നതർ തന്നെ ഇടപെടുന്നു: കെ എൻ ബാലഗോപാൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here