സീ പ്ലെയിന്‍; ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച തട്ടിക്കൂട്ട് പദ്ധതിയല്ല എല്‍എഡിഎഫിന്റേതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

muhammed riyas

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച തട്ടിക്കൂട്ട് പദ്ധതിയല്ല എല്‍ഡിഎഫിന്റെ സീ പ്ലെയിന്‍ പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എല്‍ഡിഎഫ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങള്‍ ഹനിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം യുഡിഎഫ് കാലത്ത് പദ്ധതി നടപ്പിലാക്കാന്‍ എല്‍ഡിഎഫ് അനുവദിച്ചില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദം.

ALSO READ: സൂപ്പെന്ന് കേട്ടപ്പോൾ എല്ലാവരും ചാടിയിറങ്ങി; പലഹാരക്കൊതിയിൽ നഗരം സ്തംഭിച്ചത് മണിക്കൂറുകൾ

കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പദ്ധതിയെയും വിവാദത്തിലേക്ക് വലിച്ചിടാനുള്ള നിക്കങ്ങള്‍ക്ക് മറുപടിയുമായാണ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് എത്തിയത്.

ALSO READ: മുനമ്പം വഖഫ് ഭൂമി പ്രശ്നം: രാഷ്ട്രീയ പരിഹാരമല്ല നിയമ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്; മന്ത്രി പി രാജീവ്

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന സീ പ്ലെയിന്‍ പദ്ധതി ജനാധിപത്യ ജനകീയ പദ്ധതിയാണ്. സീ പ്ലെയിന്‍ ഡാമിലിറക്കുന്നതിന് ഒരു തൊഴിലാളി സംഘടനയും എതിര്‍പ്പറിയിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ ഹനിക്കില്ലെന്നും മന്ത്രി മുഹമ്മദി റിയാസ് വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News