തൃശൂരിലെ വോട്ടൊഴുക്ക് ഇങ്ങനെയാണ്… കണക്കുകൾ പറയും കാര്യം, മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

തൃശൂരിലെ കോൺഗ്രസിന്റെ വോട്ടുകൾ കുറഞ്ഞതിന് തെളിവുകൾ നിരത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2019ൽ 415,089 ആയിരുന്നു യു ഡി എഫിന്റെ ഭൂരിപക്ഷമെങ്കിൽ 2024 ൽ യു ഡി എഫ് നേടിയത് 3,28124 വോട്ടുകൾ. 86, 965 വോട്ടിന്റെ കുറവ്.

ALSO READ: ലോക്‌സഭ തെരഞ്ഞടുപ്പ് ഫലം; ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയെന്ന് മുഖ്യമന്ത്രി

അതേസമയം 2019ൽ 2,93,822 വോട്ടുകൾ നേടിയ എൻ ഡി എ 2024ൽ 4,12,338 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുന്നേറി. കൃത്യമായി ഇതിൽ നിന്ന് വോട്ടൊഴുക്ക് എവിടെ നിന്നാണ് ഉണ്ടായതെന്നത് വ്യക്തം. ഇനി എൽ ഡി എഫിന്റെ കണക്കുകൾ പരിശോധിച്ചാൽ, 2019ൽ എൽ ഡി എഫ് നേടിയത് 3, 21,456. 2024 ൽ ആകട്ടെ 3, 37, 625 വോട്ടുകൾ. 16,196 അധിക വോട്ടുകളാണ് ഇത്തവണ എൽ ഡി എഫിന് തൃശൂരിൽ നേടിയത്.

ALSO READ: പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ നഗരമണ്ഡലങ്ങളില്‍ ബിജെപി മുന്നേറ്റത്തിന് വഴിവെച്ചു: ശശി തരൂര്‍

അതേസമയം മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശൂരിലെ കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. ടി എൻ പ്രതാപനും ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിനും എതിരെ തൃശൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തൃശ്ശൂരിലെ ജനങ്ങൾക്ക് കോൺഗ്രസിനോട് അകൽച്ചയുണ്ടാകാൻ കാരണം ജില്ലാ നേതൃത്വം ആണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തി.

ALSO READ: ‘തെരെഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായത് കനത്ത തിരിച്ചടി’: ബൃന്ദാ കാരാട്ട്

സുരേഷ് ഗോപിയുടെ ഭൂരിപക്ഷത്തെക്കാൾ അധികം വോട്ടുകൾ യുഡിഎഫിന് നഷ്ടപ്പെട്ടതാണ് തൃശ്ശൂരിലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിക്ക് തുടക്കമിട്ടത്. ബുധനാഴ്ച രാവിലെ തൃശ്ശൂർ ഡി സി സി ഓഫീസിനു മുന്നിൽ ടി എൻ പ്രതാപനും ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിനും എതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രതാപന് ഇനി ഒരു വാർഡിൽ പോലും സീറ്റില്ലെന്നും ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ രാജിവെക്കണമെന്നും പോസ്റ്ററിൽ പറയുന്നു. സംഭവം വാർത്തയായതിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ പോസ്റ്ററുകൾ നീക്കം ചെയ്തു. ഇതിന് പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. തൃശ്ശൂരിലെ ജനങ്ങൾക്ക് കോൺഗ്രസിനോട് വലിയ അകൽച്ചയുണ്ടാകാൻ കാരണം കോൺഗ്രസ് നേതൃത്വം ആണ്. സംഘപരിവാറിന് തൃശ്ശൂരിൽ നട തുറന്നുകൊടുത്തത് ടി എൻ പ്രതാപനും ജോസ് വള്ളൂരുമാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here