ഗായിക വിളയിൽ ഫസീലയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി മുഹമ്മദ് റിയാസ്.
വിളയിൽ ഫസീലയുടെ മരണം മാപ്പിളപ്പാട്ട് മേഖലയ്ക്ക് തീരാ നഷ്ടമാണെന്നാണ് മന്ത്രി പി എ മുഹമ്മദ് പറഞ്ഞത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു.
also read: ബിജെപി നേതാവിനെ കൊന്ന് മൃതദേഹം നദിയില്‍ എറിഞ്ഞു; ഭര്‍ത്താവ് അറസ്റ്റില്‍
കോഴിക്കോട് വെള്ളിപറമ്പിലെ വസതിയില്‍ ആയിരുന്നു ഫസീലയുടെ അന്ത്യം. മൈലാഞ്ചി, പതിന്നാലാം രാവ്, 1921 തുടങ്ങി നിരവധി സിനിമകളിലും പാടിയിട്ടുണ്ട്.മാപ്പിള ഗാനകലാരത്‌നം, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഫസീലയ്ക്ക് ലഭിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടുവഴിയില്‍ പുതിയ ഭാവുകത്വം പകര്‍ന്ന കലാകാരിയാണ് വിളയില്‍ ഫസീല. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണു ഫസീലയുടെ ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. ചെറിയ പ്രായത്തിലെ മാപ്പിളപ്പാട്ടിന്‍റെലോകത്തേക്കെത്തിയ ഇവരെ അന്തരിച്ച പ്രശസ്തനായ മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയാണ് പാട്ടിന്‍റെലോകത്തേക്ക് വഴി നടത്തിയത്.
also read: സെന്തിൽ ബാലാജിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇ ഡി
‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍ പിടി അബ്ദുറഹ്മാന്റെ രചനയായ ‘അഹദവനായ പെരിയോനേ….’ എന്ന ഗാനം എംഎസ് വിശ്വനാഥന്റെ സംഗീതത്തില്‍ ഫസീല ആദ്യമായി പാടി. സ്വദേശത്തും വിദേശത്തും നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണിമഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമെന്നെ, മക്കത്ത് പോണോരെ പ്രശസ്ത ഗാനങ്ങളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here