മറ്റൊരാൾക്ക് പ്രതിപക്ഷ നേതാവാകാനുള്ള വെറും ടവൽ മാത്രമാണ് വി ഡി സതീശൻ: മന്ത്രി മുഹമ്മദ് റിയാസ്

മറ്റൊരാൾക്ക് പ്രതിപക്ഷ നേതാവാകാനുള്ള വെറും ടവൽ മാത്രമാണ് വി ഡി സതീശനെന്ന് മന്ത്രി മുഹമ്മദ് റിയാസ്. യൂത്ത് കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകരെ അണിനിരത്തി നടത്തുന്ന അക്രമസമരത്തിന് നേതൃത്വം നൽകുന്ന പ്രതിപക്ഷ നേതാവിനെ മന്ത്രി രൂക്ഷമായി വിമർശിച്ചു. ഒരാളുടെ പെട്ടിയും പിടിച്ചു നടന്നു പാലം വലിച്ചു പ്രതിപക്ഷ നേതാവായ ആളാണ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവ് പക്വത കാണിക്കണമെന്ന കോൺഗ്രസ്സിനുള്ളിലെ അഭിപ്രായം തന്നെ ശരി വെയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രതികരണമെന്നും അദ്ദേഹം തുറന്നടിച്ചു.

Also Read: ജനകീയ പ്രതിഷേധത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ നീക്കം: പ്രതിഷേധ ജ്വാല തെളിയിച്ച് കേരള യൂത്ത് ഫ്രണ്ട് എം

പ്രതിപക്ഷ നേതാവിന്റേത് താൻ പ്രമാണിത്വ മനോഭാവമാണ്. ‘വെറും ഡയലോഗ്’ സതീശനായി തരം താഴ്ന്നു. പ്രതിപക്ഷ നേതാവ് പറവൂർ നിയമസഭ മണ്ഡലത്തിന്റെ പുറം ലോകം കണ്ടത് ഇപ്പോഴാണ്. ഒരാളുടെ ജീവചരിത്ര പുസ്തകത്തിലെ കഥകൾ ഞാൻ ഇവിടെ പറയുന്നില്ല. അതൊക്കെ കോൺഗ്രസുകാർക്ക് തന്നെ അറിയാവുന്ന കാര്യങ്ങളാണ്. അച്ഛനും അമ്മയ്ക്കും തെറി വിളിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ നിലവാരം.

Also Read: നവകേരള സദസിന് ലഭിക്കുന്ന പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നു: മുഖ്യമന്ത്രി

കലാപം നടത്തിയവരെ കാറിൽ കയറ്റി കൊണ്ടു പോയ ആളാണ് പ്രതിപക്ഷ നേതാവ്. കേസെടുത്തത് ഫേസ്ബുക്കിൽ ഇട്ടു മേനി നടിക്കുന്നു. സമരാനുഭവത്തിന്റെ കുറവ് കാരണമാണ് ഇതൊക്കെ. ഇനി പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News