വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാട മുറിച്ച് ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെ ബീച്ച് ടൂറിസം ഏതു വിധേനയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് കടലോര ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിക്കും. കേരളത്തെ ബീച് ടൂറിസം, വാട്ടർ സ്പോർട്സ് അവസരങ്ങളെ തടസ്സപ്പെടുത്താൻ ചില ലോബികൾ ശ്രമിക്കുന്നു. അതിന് ചില മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നു. ഇത്തരം കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഒരുമുഴം മുന്നേ കൊച്ചി മെട്രോ സ്റ്റേഷനിലേക്കിതാ ഇന്‍ഫോപാര്‍ക്ക് വരുന്നു

ചാവക്കാട് ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ലോബിയല്ല, എന്ത് വന്നാലും കേരളത്തിൽ ബീച്ച് ടൂറിസം നടപ്പിലാക്കും. വർക്കല ടൂറിസത്തിന് വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കിഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഈ ക്രിസ്മസ് ദിനത്തിൽ എളിമയോടെ അശരണർക്ക് ആലംബമാകുക എന്ന ദൗത്യം ഏറ്റെടുത്ത് മുന്നേറാം; ആശംസകളുമായി മന്ത്രി വി എൻ വാസവൻ

100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ട്. ഇവിടെനിന്ന് സന്ദര്‍ശകര്‍ക്ക് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാം. ഒരേസമയം 100 സന്ദര്‍ശകര്‍ക്ക് ബ്രിഡ്ജില്‍ പ്രവേശിക്കാം. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രവേശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News