“അന്തിചർച്ചയുടെ സ്ഥാനം ചവറ്റു കൊട്ടയിലാണെന്ന് 2021 ലെ തെരഞ്ഞെടുപ്പ് തെളിയിച്ചു”: മാധ്യമങ്ങളെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഇതുവരെ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമ പ്രവർത്തകരെന്നും അവര്‍ക്ക് മനസാക്ഷി അനുസരിച്ച് പ്രവർത്തിക്കാനാകുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമ ഉടമകളുടെ താൽപ്പര്യം അനുസരിച്ച് പ്രവർത്തിക്കേണ്ട ഗതികേടിലാണ് മാധ്യമ പ്രവര്‍ത്തകര്‍.അന്തിചർച്ചയുടെ സ്ഥാനം ചവറ്റു കൊട്ടയിലാണെന്ന് 2021 ലെ തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോ‍ഴത്തെ വിവാദങ്ങൾക്ക് പിന്നിൽ മാധ്യമ ഉടമകളുടെ രാഷ്ട്രീയ താൽപ്പര്യമാണ്. വിവാദ വാർത്തകൾക്കൊപ്പം ഇപ്പോൾ കൊടുക്കുന്നത് തന്‍റെ ചിരിച്ചു കൊണ്ടുള്ള ചിത്രമാണ്.  ഫോട്ടോഗ്രാഫറെ അയച്ചാൽ പേടിച്ച മുഖമുള്ള ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യാമെന്നും അദ്ദേഹം പരിഹസിച്ചു.

ALSO READ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എതിർക്കുന്നവരുടെ പോലും പിന്തുണ ലഭിക്കുന്നുവെന്ന് ജെയ്ക് സി തോമസ്

സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചതിലും മന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി മണിപ്പൂർ സംഭവം ആദ്യമായി കേട്ടത് പോലെയാണ് പ്രസംഗിക്കുന്നതെന്നും ഇന്ന് ജനിച്ച കുട്ടിയെപ്പോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

ALSO READ: ‘സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടത്’, രാജ്യത്തിന്‍റെ ഒരുമയെ പുറകോട്ടടിക്കുന്ന നീക്കങ്ങളെ മുളയിലേ നുള്ളണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News