‘ചുവപ്പിനെ കാവിയാക്കിയത് ബോധപൂര്‍വം; ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യംവെച്ചുള്ളതല്ല’: മന്ത്രി പി എ മുഹമ്മദ് റിയാസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കോഴിക്കോട്ട് നിന്നെത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ തലയിലെ കെട്ട് കാവിനിറത്തിലായ സംഭവത്തില്‍ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതുപ്പള്ളി പ്രചാരണത്തിനിടെ ചുവപ്പിനിടെ കാവിയാക്കി വാര്‍ത്ത നല്‍കിയത് ബോധപൂര്‍വമാണ്. ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.

also read- ‘ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേക തരം ക്യാമറ; ഒരു മാസത്തിനുള്ളില്‍ സിപിഐഎമ്മിനോട് മാത്രം രണ്ട് മാപ്പ്’; വിമര്‍ശിച്ച് കെ ടി ജലീല്‍

ശുദ്ധ അസംബന്ധമാണ് ചെയ്തത്. ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യമാക്കി ഉള്ളതാണെന്ന് കരുതാനാകില്ല. ചുവപ്പിനെ കാവി ആക്കാന്‍ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങള്‍ ഉണ്ട്. മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്. ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചാല്‍ നിരാശ സൃഷ്ടിക്കപ്പെടും. ചുവപ്പിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും മന്ത്രി പറഞ്ഞു. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

also read- മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമം; ബിജെപിക്കെതിരെ വിമർശനവുമായി എം കെ സ്റ്റാലിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration