“ദുരന്തബാധിതരെ ഉടൻ പുനരധിവസിപ്പിക്കും, ക്യാംപിലുള്ള കുടുംബങ്ങള്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം”: മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തിന്‍റെ വ്യാപ്തി കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്താൻ ക‍ഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ്. അടിയന്തരമായി 2000 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെടും. മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാ ദുരന്തബാധിതർക്കും സഹായം നല്‍കും. ജീവനോപാധി നഷ്‌ടപ്പെട്ടവര്‍ക്ക് ദിവസം 300 രൂപ 30 ദിവസത്തേക്ക് നല്‍കും. രോഗികളുള്ള കുടുംബത്തില്‍ ഈ ആനുകൂല്യം 3 പേര്‍ക്ക്. ക്യാംപിലുള്ള കുടുംബങ്ങള്‍ക്ക് അടിയന്തരമായി 10,000 രൂപ ധനസഹായം നൽകും. ദുരന്ത ബാധിതരെ ഉടന്‍ പുനരധിവസിപ്പിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Also Read; വയനാട് ഉരുൾപൊട്ടൽ ദുരന്തം; പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കാൻ തീരുമാനമെടുത്ത് തൃശൂർ കോർപ്പറേഷൻ

ഉരുൾപൊട്ടലിൽ കാണാതായ 133 പേരെ ഇനിയും കണ്ടെത്താനുണ്ട്, 78 പേർ ഇപ്പോഴും ചികിത്സയിൽ കഴിയുന്നു. ഇന്നത്തെ ജനകീയ തിരച്ചിലിൽ നാല് ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവർക്ക് താൽക്കാലിക പുനരധിവാസത്തിനായി 125 വാടക വീടുകൾ തയ്യാറായിട്ടുണ്ട്. താൽക്കാലിക പുനരധിവാസം ഉടൻ ആരംഭിക്കും, മന്ത്രി പറഞ്ഞു. കേന്ദ്ര സംഘം ഇന്ന് ദുരന്തമേഖല സന്ദർശിച്ചുവെന്നും, ആളുകളുടെ പുനരധിവാസത്തിന് കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ്.

Also Read; ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ; ഇന്ന് നടത്തിയ ജനകീയ തെരച്ചിലിൽ കണ്ടെത്തിയത് 2 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ബെയ്ലി പാലം,ക്യാമ്പ് എന്നിവയും സന്ദർശിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദുരന്തത്തിൻ്റെ വ്യാപ്തി കേന്ദ്ര സംഘത്തിന് ബോധ്യപ്പെട്ടുവെന്നും, അടിയന്തിര പുനർ നിർമ്മാണത്തിന് കേന്ദ്രത്തോട് 2000 കോടി ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരളത്തിൻ്റെ പല ഭാഗത്തും ഇന്ന് പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇത് ഭൂചലനം അല്ല എന്നതാണ് പ്രാധമിക കണ്ടെത്തൽ എന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News