പൂക്കോട് സംഭവം ഒരിക്കലും അംഗീകരിക്കാനാവില്ല,എസ്എഫ്ഐക്കെതിരെ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ ആൾക്കൂട്ട ആക്രമണം: മന്ത്രി മുഹമ്മദ് റിയാസ്

പൂക്കോട് സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സംഭവം ഒരിക്കലും അംഗീകരിക്കാനാവില്ല എന്നും നടക്കാൻ പാടില്ലാത്തത് ആണെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്ന സംഘടനയാണ് എസ്എഫ്ഐ. അതിൽ നിന്ന് ആരെങ്കിലും വ്യതിചലിച്ചാൽ അവരെ സംരക്ഷിക്കില്ല എന്നും മന്ത്രി പറഞ്ഞു.

ALSO READ: രണ്ടാഴ്ച മുൻപ് വാങ്ങിയ കാർ കിണറ്റിൽ, സംഭവം ഡ്രൈവിങ് പരിശീലനത്തിനിടെ

എസ്എഫ്ഐ ദുർബലപ്പെടണമെന്ന് വർഗീയ ശക്തികൾ ആഗ്രഹിക്കുന്നു. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ ആൾക്കൂട്ട ആക്രമണം.എസ്എഫ്ഐ ആണ് എല്ലാത്തിൻ്റെയും പ്രശ്നം എന്ന് ചിത്രീകരിക്കാൻ ശ്രമം ഉണ്ട്.ധീരജിനെ തോളിലേറ്റി നടന്ന സംഘടനകൾ ഉണ്ട് എന്നും മന്ത്രി പറഞ്ഞു.ഇതൊക്കെ ചെയ്തിട്ടും എസ്എഫ്ഐ ക്യാംപസുകളിൽ ജയിക്കുന്നു.തെറ്റ് ചെയ്തവരോട് ഒരു സന്ധിയുമില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ALOS READ: നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുമാണ് ഇന്നത്തെ കേരളത്തിലേക്കുള്ള വഴിയൊരുക്കിയത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News