കേരളത്തിലെ ബീച്ച് ടൂറിസത്തെ തകർക്കാർ ചില ലോബികൾ ശ്രമിക്കുന്നു: മന്ത്രി മുഹമ്മദ്‌ റിയാസ്

കേരളത്തിലെ ബീച്ച് ടൂറിസത്തെ തകർക്കാർ ചില ലോബികൾ ശ്രമിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. തൃശൂർ ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ സൈക്ലോണ്‍ ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബീച്ച് ടൂറിസത്തെ ജനകീയമാക്കുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ: മണിക്കൂറുകൾ വൈകി ട്രെയിനുകൾ; യാത്രക്കാർ ദുരിതത്തിൽ

ചാവക്കാട് മേഖലയിലെ ടൂറിസത്തിന് സർക്കാരിൻ്റെ പരിപൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി P A മുഹമ്മദ് റിയാസ് പറഞ്ഞു. തീരദേശ മേഖലയെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് സർക്കാരിൻ്റെ പൊതു നയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ എം.എൽ.എ – എൻ കെ അക്ബർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി അബ്ദുൾഖാദർ മുഖ്യതിഥിയായി. ഗുരുവായൂര്‍ മണ്ഡലത്തിലെ കടപ്പുറം അഞ്ചങ്ങാടിയിൽ 3.63 കോടി രൂപ വിനിയോഗിച്ചാണ് 877 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലായി സൈക്ലോണ്‍ ഷെല്‍ട്ടര്‍ നിര്‍മ്മിച്ചത്. 600 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ദുരന്ത നിവാരണ അതോറിറ്റി നിർമ്മിച്ച കെട്ടിടത്തിലുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ സമീപത്തെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്ന രീതിക്ക് സൈക്ലോണ്‍ ഷെല്‍ട്ടര്‍ യാഥാര്‍ത്ഥ്യമായതോടെ പരിഹാരമാവുകയാണ്.

ALSO READ: തൃശൂർ കുന്നംകുളത്ത് വ്യാപാര സ്ഥാപനങ്ങളിൽ മോഷണ പരമ്പര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration