വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ എന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രം പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ദേശീയപാത വികസനത്തിനായി ചരിത്രത്തിൽ ആദ്യമായി ഫണ്ട് അനുവദിച്ച സർക്കാരാണ് കേരളത്തിലെ സർക്കാർ എന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ ഹിന്ദുക്കൾ ആരാധന നടത്തി
2025 ഓടുകൂടി ദേശീയപാത വികസനം കേരളത്തിൽ പൂർത്തിയാകും. ഔട്ടർ റിംഗ് റോഡ് പദ്ധതി യാഥാർത്ഥ്യമാക്കാൻ സർക്കാരിന് 1600 കോടിയോളം രൂപയുടെ ബാധ്യതയുണ്ടാകുമെന്നും എന്തൊക്കെ പ്രതിസന്ധി വന്നാലും ആ പ്രതിസന്ധിയെ എല്ലാം തട്ടിമാറ്റി എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കലിന് 900 കോടി രൂപ വേണ്ടി വരും. ജിഎസ് ടി ഒഴിവാക്കാൻ വേണ്ടിയുള്ള ബാധ്യത 211 കോടിയാണ് എന്നും മന്ത്രി ചൂണ്ടികാണിച്ചു.
ALSO READ:ബജറ്റിന് തൊട്ടുമുമ്പ് ഇരുട്ടടി; പാചകവാതക വില കൂട്ടി കേന്ദ്രം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here